കി​ണ​ര്‍ റീ​ചാ​ര്‍​ജ് യൂ​ണി​റ്റ് പ്ര​വ​ ൃത്തി​ക്ക് അ​പേ​ക്ഷി​ക്കാം
Thursday, October 1, 2020 1:05 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ് മു​ഖാ​ന്ത​രം മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, ഏ​ഴ് വാ​ര്‍​ഡു​ക​ളി​ല്‍ പൂ​ര്‍​ണ​മാ​യും എ​ട്ട്, ഒ​മ്പ​ത്,10,11,12 വാ​ര്‍​ഡു​ക​ളി​ല്‍ ഭാ​ഗി​ക​മാ​യും ന​ട​പ്പാ​ക്കി​വ​രു​ന്ന പാ​ണൂ​ര്‍ നീ​ര്‍​ത്ത​ട​ത്തി​ല്‍ കി​ണ​ര്‍ റീ​ചാ​ര്‍​ജ്ജ് യൂ​ണി​റ്റ് പ്ര​വൃ​ത്തി​ക്ക് നീ​ര്‍​ത്ത​ട പ​രി​ധി​ക്കു​ള്ളി​ല്‍ വ​രു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു. പ​ദ്ധ​തി​യി​ല്‍ 90 കി​ണ​ര്‍ റീ​ചാ​ര്‍​ജ് യൂ​ണി​റ്റാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഫി​ല്‍​ട്ട​റോ​ടു കൂ​ടി​യു​ള്ള ഒ​രു കി​ണ​ര്‍ റീ​ചാ​ര്‍​ജ് യൂ​ണി​റ്റി​ന് 26,193 രൂ​പ​യാ​ണ് ന​ല്‍​കു​ന്ന​ത്. അ​തി​ല്‍ 10 ശ​ത​മാ​നം ഗു​ണ​ഭോ​ക്തൃ​വി​ഹി​ത​മാ​ണ്. പ​ദ്ധ​തി​യി​ല്‍ വി​വി​ധ മ​ണ്ണ് ജ​ല സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ളാ​യ ച​കി​രി ട്രെ​ഞ്ച്, കോ​ണ്ടൂ​ര്‍ ടെ​റ​സിം​ഗ്, റീ​ചാ​ര്‍​ജ് പി​റ്റ്, ക​ല്ല് ക​യ്യാ​ല, മ​ഴ​ക്കു​ഴി എ​ന്നി​വ​യും 90 ശ​ത​മാ​നം സ​ബ്‌​സി​ഡി​യി​ല്‍ ന​ട​പ്പി​ലാ​ക്കി വ​രു​ന്നു​ണ്ട്. പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി ഡി​സം​ബ​ര്‍ 31 ന് ​അ​വ​സാ​നി​ക്കും. ഫോ​ൺ: 9497608686, 9496235923, 9446270844.