തൈ​ക്ക​ട​പ്പു​റം ഓ​ര്‍​ക്കു​ളം ക​ട​വ് ക​ട​ത്ത് പു​ന​രാ​രം​ഭി​ച്ചു
Thursday, October 1, 2020 1:09 AM IST
നീ​ലേ​ശ്വ​രം: ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ നി​ര്‍​ത്തി​വ​ച്ച തൈ​ക്ക​ട​പ്പു​റം-​ഓ​ര്‍​ക്കു​ളം ക​ട​വി​ലെ ക​ട​ത്തു​ബോ​ട്ട് പു​ന​രാ​രം​ഭി​ച്ചു. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ തൈ​ക്ക​ട​പ്പു​റ​ത്തു​നി​ന്ന് ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഓ​ര്‍​ക്കു​ള​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ഈ ​ക​ട​വി​ലെ യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ട് സ​ര്‍​വീ​സ്. ക​ട​വ് ക​ട​ത്ത് പു​ന​രാ​രം​ഭി​ച്ചു​കൊ​ണ്ടു​ള്ള ബോ​ട്ട് യാ​ത്ര ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ.​പി. ജ​യ​രാ​ജ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ യാ​ത്ര ചെ​യ്തു​കൊ​ണ്ട് തു​ട​ക്കം കു​റി​ച്ചു.