ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ടോ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, October 1, 2020 1:09 AM IST
കാ​സ​ർ​ഗോ​ഡ്: ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ​യും ന​വീ​ക​രി​ച്ച പ്ര​ധാ​ന ബ്ലോ​ക്കി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ന​ട​ക്കും. പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ​യും ന​വീ​ക​രി​ച്ച പ്ര​ധാ​ന ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​റും നി​ര്‍​വ​ഹി​ക്കും.
"ആ​ര്‍​ആ​ര്‍​എം ചെ​ങ്ക​ള ആ​പ്പ്' ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു പ്ര​കാ​ശ​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് ഐ​എ​സ്ഒ പ്ര​ഖ്യാ​പ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. മു​ഹ​മ്മ​ദ്കു​ഞ്ഞി ചാ​യി​ന്‍റ​ടി നി​ര്‍​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ഹി​ന സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.