ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് പു​തി​യ കെ​ട്ടി​ട​വും മൊ​ബൈ​ല്‍ ആ​പ്പും ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, October 2, 2020 12:51 AM IST
ചെ​ര്‍​ക്ക​ള: ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ പു​തി​യ കെ​ട്ടി​ട​വും ന​വീ​ക​രി​ച്ച മെ​യി​ന്‍ ബ്ലോ​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി വി​ക​സി​പ്പി​ച്ച ആ​ര്‍​ആ​ര്‍​എം ചെ​ങ്ക​ള എ​ന്ന മൊ​ബൈ​ല്‍ ആ​പ്പും ഉ​ദ്ഘാ​ട​നം ചെ​യ്തു.1.68 കോ​ടി രൂ​പ ചെ​ല​വി​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി നി​ര്‍​മി​ച്ച പു​തി​യ കെ​ട്ടി​ടം എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ​യും ന​വീ​ക​രി​ച്ച മെ​യി​ന്‍ ബ്ലോ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി ബ​ഷീ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു. മൊ​ബൈ​ല്‍ ആ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ഹി​ന സ​ലിം പു​റ​ത്തി​റ​ക്കി.
പ​ഞ്ചാ​യ​ത്തി​ന്‍റെ റി​ക്കാ​ര്‍​ഡ് റൂ​മി​ല്‍ സൂ​ക്ഷി​ക്കു​ന്ന ഫ​യ​ലു​ക​ള്‍ എ​ളു​പ്പ​ത്തി​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​നും അ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സേ​വ​ന​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​നു​മാ​ണ് റി​ക്കാ​ര്‍​ഡ് റൂം ​മാ​നേ​ജ്‌​മെ​ന്‍റ് ചെ​ങ്ക​ള എ​ന്ന മൊ​ബൈ​ല്‍ ആ​പ്പ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.​
കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കു​ഞ്ഞി ചാ​യി​ന്‍റ​ടി ഐ​എ​സ്ഒ പ്ര​ഖ്യാ​പ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ.​എ ജ​ലീ​ല്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി. ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ എ.​അ​ഹ​മ്മ​ദ്ഹാ​ജി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മും​താ​സ് സ​മീ​റ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഖ​ദീ​ജ മ​ഹ​മൂ​ദ്, വാ​ര്‍​ഡ് അം​ഗം അ​ബ്ദു​ള്ള​ക്കു​ഞ്ഞി ചെ​ര്‍​ക്ക​ള, ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ എം.​എ. മ​ക്കാ​ര്‍, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​ബി അ​ബ്ദു​ല്ല ഹാ​ജി, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജെ​യ്സ​ണ്‍ മാ​ത്യു, അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ സ​ന്തോ​ഷ്, അ​സി. എ​ന്‍​ജി​നീ​യ​ര്‍ രാ​ജ​ന്‍,പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ. ​ശാ​ന്ത​കു​മാ​രി,സെ​ക്ര​ട്ട​റി എം. ​സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.