മ​ഞ്ചേ​ശ്വ​രം മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു
Friday, October 2, 2020 12:54 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റ​വ​ന്യു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം. ​സി.​ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി.
ഹാ​ര്‍​ബ​ര്‍ എ​ൻ​ജി​നീ​യ​റിം​ഗ് സെ​ക്ര​ട്ട​റി ടി​ങ്കു ബി​സ്വാ​ള്‍, ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ ബി. ​ടി. വി ​കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​എം. അ​ഷ്റ​ഫ്, മം​ഗ​ല്‍ പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ല്‍ ഹ​മീ​ദ് ബ​ന്തി​യോ​ട് എ​ന്നി​വ​രും ഓ​ണ്‍​ലൈ​നി​ലും നേ​രി​ട്ടു​മാ​യി സം​ബ​ന്ധി​ച്ചു.
കോ​യി​പ്പാ​ടി, ഷി​റി​യ, ബ​ങ്ക​ര മ​ഞ്ചേ​ശ്വ​രം എ​ന്നീ മ​ത്സ്യ​ഗ്രാ​മ​ങ്ങ​ളി​ലെ ഏ​ക​ദേ​ശം പ​തി​നാ​യി​ര​ത്തോ​ളം പേ​രാ​ണ് തു​റ​മു​ഖ പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കു​ക. 250 കോ​ടി രൂ​പ വിലമതി ക്കുന്ന പ​തി​നാ​യി​രം ട​ണ്‍ മ​ത്സ്യോ​ത്പാ​ദ​ന​ത്തി​ന് സാ​ഹ​ച​ര്യ​മു​ണ്ടാ​കും. തു​റ​മു​ഖം പ്രാ​വ​ര്‍​ത്തി​ക​മാ​കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ 1200 ല​ധി​കം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​ത്യ​ക്ഷ​മാ​യും 4800 ല​ധി​കം പേ​ര്‍​ക്ക് പ​രോ​ക്ഷ​മാ​യും പ്ര​യോ​ജ​നം ല​ഭി​ക്കും. മ​ത്സ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​ബ​ന്ധ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​നും പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​വും. പ​ദ്ധ​തി​യു​ടെ മൊ​ത്തം ചെ​ല​വ് 48.80 കോ​ടി രൂ​പ​യാ​ണ്. ഇ​തി​ല്‍ 75 ശ​ത​മാ​നം കേ​ന്ദ്ര വി​ഹി​ത​വും 25 ശ​ത​മാ​നം സം​സ്ഥാ​ന വി​ഹി​ത​വു​മാ​ണ്.പൂ​നെ​യി​ലെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ സെ​ന്‍​ട്ര​ല്‍ വാ​ട്ട​ര്‍ ആ​ൻ​ഡ് പ​വ​ര്‍ റി​സ​ര്‍​ച്ച് സ്റ്റേ​ഷ​ന്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹാ​ര്‍​ബ​ര്‍ രൂ​പ​ക​ല്പ​ന ചെ​യ്ത​ത്. ജി​ല്ല​യി​ലെ അ​ജാ​നൂ​രി​ലും ഷി​റി​യ​യി​ലും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പു​തി​യ​ങ്ങാ​ടി​യി​ലും ഫി​ഷ് ലാ​ന്‍​ഡിം​ഗ് സെ​ന്‍റ​റു​ക​ള്‍ക്കു​ള്ള പ്രാ​രം​ഭ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ അ​റി​യി​ച്ചു.