കെ​ട്ടി​ടം നി​ര്‍​മി​ച്ച​തി​ന്‍റെ തു​ക കി​ട്ടി​യി​ല്ല; ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ല്‍ സ​മ​രം ന​ട​ത്തു​മെ​ന്ന് പി​ടി​എ
Sunday, October 18, 2020 1:18 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യ​നു​സ​രി​ച്ച് സ്‌​കൂ​ളി​ന് കെ​ട്ടി​ടം നി​ര്‍​മി​ച്ച പി​ടി​എ ക​ട​ക്കെ​ണി​യി​ലാ​യ​താ​യി പ​രാ​തി. മാ​ലോ​ത്ത് ക​സ​ബ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പി​ടി​എ അം​ഗ​ങ്ങ​ളാ​ണ് കെ​ട്ടി​ട​നി​ര്‍​മാ​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച ചെ​ല​വ​ഴി​ച്ച അ​ഞ്ച് ല​ക്ഷം രൂ​പ കി​ട്ടാ​നാ​യി ഒ​രു വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങു​ന്ന​ത്. തു​ക അ​നു​വ​ദി​ക്കു​ന്ന​തി​ന് ഇ​നി​യും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ സ​മ​രം ന​ട​ത്തു​മെ​ന്ന് പി​ടി​എ ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

പി​ടി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​ന​കീ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചാ​ണ് നാ​ല് മു​റി​യു​ള്ള കെ​ട്ടി​ടം ഒ​രു​ക്കി​യ​ത്. അ​ടി​യ​ന്ത​ര ആ​വ​ശ്യ​മാ​യ​തി​നാ​ല്‍ ക്ലാ​സ് മു​റി​ക​ള്‍ വ​ള​രെ വേ​ഗം പ​ണി​തീ​ര്‍​ത്തു. ഇ​തി​ന് ചെ​ല​വാ​യ തു​ക ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ കൈ​മാ​റു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളെ​ല്ലാം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ​ത്തി​ച്ചി​ട്ടും നി​സാ​ര കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് അ​ധി​കൃ​ത​ര്‍ തു​ക ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​താ​യാ​ണ് പി​ടി​എ ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി. ഇ​തോ​ടെ നി​ര്‍​മാ​ണ​ത്തി​ന് പ​ണം മു​ട​ക്കി​യ​വ​ര്‍ ക​ടു​ത്ത ബാ​ധ്യ​ത​യി​ലാ​യി. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു.

വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​നോ​ജ് മാ​ത്യു, എ​സ്എം​സി ചെ​യ​ര്‍​മാ​ര്‍ പി.​എ. മ​ധു, മു​ന്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ഘ​വ​ന്‍, രാ​ധാ ര​വി, സാ​ജ​ന്‍ പു​ഞ്ച, അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.