നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്: ക്രി​മി​ന​ല്‍ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​മ​റു​ദ്ദീ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍
Sunday, October 18, 2020 1:18 AM IST
കാ​സ​ര്‍​ഗോ​ഡ്: ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രാ​യി എ​ടു​ത്ത ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ ഹൈ​ക്കോ​ട​തി​യി​ല്‍. നി​ക്ഷേ​പ​ക​രും ജ്വ​ല്ല​റി എം​ഡി പൂ​ക്കോ​യ ത​ങ്ങ​ളും ത​മ്മി​ലു​ണ്ടാ​യ ക​രാ​ര്‍ ലം​ഘ​നം സി​വി​ല്‍-​മു​ന്‍​സി​ഫ് കോ​ട​തി​ക​ളി​ല്‍ ചോ​ദ്യം ചെ​യ്യാ​വു​ന്ന​താ​ണെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രേ ക്രി​മി​ന​ല്‍ കേ​സ് എ​ടു​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. താ​ന്‍ ജ്വ​ല്ല​റി​യു​ടെ എം​ഡി​യോ ജ്വ​ല്ല​റി ഗ്രൂ​പ്പി​ല്‍നി​ന്ന് ശ​മ്പ​ളം പ​റ്റു​ന്ന ജീ​വ​ന​ക്കാ​ര​നോ അ​ല്ലെ​ന്നും കേ​വ​ലം രാ​ഷ്ട്രീ​യ​വി​രോ​ധം വ​ച്ചാ​ണ് ത​ന്നെ കേ​സു​ക​ളി​ല്‍ പ്ര​തി​ചേ​ര്‍​ത്ത​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. ജ്വ​ല്ല​റി നി​ക്ഷേ​പ​ത്ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 70 ഓ​ളം കേ​സു​ക​ളാ​ണ് ഇ​പ്പോ​ള്‍ ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​ന്നി​ലു​ള്ള​ത്. ഇ​തി​ല്‍ ഓ​രോ നി​ക്ഷേ​പ​ക​രു​ടെ​യും മൊ​ഴി​യെ​ടു​ത്ത് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യാ​ണ് ഇ​തു​വ​രെ പ്ര​ധാ​ന​മാ​യും ന​ട​ന്ന​ത്. ഇ​തി​ല്‍ നി​ന്ന് ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ള്‍ സ​മാ​ഹ​രി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ അ​ന്വേ​ഷ​ണം മു​ക​ള്‍​ത്ത​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ എ​ന്ന നി​ല​പാ​ടാ​ണ് ക്രൈം​ബ്രാ​ഞ്ച് സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജ്വ​ല്ല​റി​യു​ടെ വി​വി​ധ ശാ​ഖ​ക​ളി​ലെ ജീ​വ​ന​ക്കാ​രെ​യും ക​ഴി​ഞ്ഞ​യാ​ഴ്ച ചോ​ദ്യം ചെ​യ്തി​രു​ന്നു. അ​തേ​സ​മ​യം നി​ക്ഷേ​പി​ച്ച പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്തേ​ണ്ടി​വ​രു​മെ​ന്ന സാ​ഹ​ച​ര്യം നി​ക്ഷേ​പ​ക​രി​ല്‍ പ​ല​രേ​യും പി​റ​കോ​ട്ട് വ​ലി​ക്കു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. ജ്വ​ല്ല​റി​യു​ടെ വി​വി​ധ ശാ​ഖ​ക​ളി​ലെ വി​റ്റു​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യ വ​ക​യി​ല്‍ 2.38 കോ​ടി രൂ​പ​യു​ടെ കു​ടി​ശി​ക അ​ട​ക്കു​ന്ന​തി​നാ​യി ച​ര​ക്കു​സേ​വ​ന നി​കു​തി വ​കു​പ്പും ക​ഴി​ഞ്ഞ ദി​വ​സം നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.