വ​ള​യം പി​ടി​ച്ച കൈ​ക​ള്‍ മ​ണ്ണി​ല്‍ പൊ​ന്നു​വി​ള​യി​ക്കു​ന്നു
Monday, October 19, 2020 12:31 AM IST
ഷൈ​ബി​ന്‍ ജോ​സ​ഫ്

കാ​ഞ്ഞ​ങ്ങാ​ട്: വ​ള​യം പി​ടി​ച്ചി​രു​ന്ന കൈ​ക​ള്‍ പി​ന്നീ​ട് തൂ​മ്പ​യെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​പ്പോ​ള്‍ വി​ശ്വ​സി​ച്ച മ​ണ്ണ് സാ​ബു​വി​നെ ച​തി​ച്ചി​ല്ല. ഏ​ഴേ​ക്ക​ര്‍ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​നം ഇ​ന്ന് ഈ 44 ​കാ​ര​നെ ജി​ല്ല​യി​ലെ മി​ക​ച്ച പ​ച്ച​ക്ക​റി കൃ​ഷി​ക്കാ​ര​നാ​ക്കി മാ​റ്റി​യി​രി​ക്കു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണി​ല്‍ ടൂ​റി​സ്റ്റ് ടാ​ക്‌​സി ഡ്രൈ​വ​റാ​യി​രു​ന്ന സാ​ബു ആ​റു​വ​ര്‍​ഷം മു​മ്പാ​ണ് മു​ഴു​വ​ന്‍ സ​മ​യ ക​ര്‍​ഷ​ക​നാ​കു​ന്ന​ത്. മ​ടി​ക്കൈ കാ​രാ​ക്കോ​ട്ടെ ത​ന്‍റെ ര​ണ്ട​ര​യേ​ക്ക​ര്‍ സ്ഥ​ല​ത്ത് റ​ബ​റി​ന് ഇ​ട​വി​ള​യാ​യി ശീ​മ​ക്കൊ​ന്ന നാ​ട്ടി കു​രു​മു​ള​ക് ന​ട്ടു​പി​ടി​പ്പി​ച്ചു. ചോ​ല​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ള​രു​ന്ന പ​ന്നി​യൂ​ര്‍ - ആ​റ്, ഏ​ഴ് ഇ​നം കു​രു​മു​ള​ക് തൈ​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ശീ​മ​ക്കൊ​ന്ന​യു​ടെ ഇ​ല ക​മ്പോ​സ്റ്റ് വ​ള നി​ര്‍​മാ​ണ​ത്തി​നും പ്ര​യോ​ജ​ന​പ്ര​ദ​മാ​യി.

കോ​ടോം-​ബേ​ളൂ​ര്‍ കാ​ട്ടി​യ​ടു​ക്ക​ത്തെ ഏ​ഴേ​ക്ക​ര്‍ ത​രി​ശു​ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് പ​ച്ച​ക്ക​റി കൃ​ഷി​യി​റ​ക്കാ​നു​ള്ള തീ​രു​മാ​നം സാ​ഹ​സി​ക​മാ​ണെ​ന്നാ​ണ് എ​ല്ലാ​വ​രും പ​റ​ഞ്ഞ​ത്. വി​ജ​ന​മാ​യി കാ​ടു​പി​ടി​ച്ച് കി​ട​ന്ന ഈ ​കു​ന്നും​പ്ര​ദേ​ശം കാ​ട്ടു​പ​ന്നി​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി​രു​ന്നു. എ​ന്നാ​ല്‍ തോ​റ്റു പി​ന്മാ​റാ​ന്‍ സാ​ബു ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല. കൃ​ഷി​ഭൂ​മി​ക്ക് ചു​റ്റും ഗ്രീ​ന്‍​നെ​റ്റ് കൊ​ണ്ട് വേ​ലി കെ​ട്ടി. വേ​ലി​യി​ല്‍ തോ​ര​ണ​മു​ണ്ടാ​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന റി​ഫ്‌​ള​ക്‌​സ് പേ​പ്പ​റു​ക​ള്‍ ചു​റ്റി. ഇ​തു​കൂ​ടാ​തെ പ​ല​ക ക​ഷ്ണ​ത്തി​ല്‍ ചി​ല്ലു​കു​പ്പി​ക​ളും എ​ക്‌​സ് റേ ​ഷീ​റ്റും കു​പ്പി​ക​ളും ഇ​രു​മ്പ് ദ​ണ്ഡും ന​ട്ടും കെ​ട്ടി​ത്തൂ​ക്കി. ഇ​വ കാ​റ്റി​ലു​ല​ഞ്ഞ് പ​ര​സ്പ​രം സ്പ​ര്‍​ശി​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​വു​ന്ന ശ​ബ്ദം മൂ​ലം കാ​ട്ടു​പ​ന്നി​യു​ടെ​ശ​ല്യം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സാ​ബു പ​റ​യു​ന്നു. പാ​വ​ല്‍, ന​ര​മ്പ​ന്‍, പ​ട​വ​ലം, പ​യ​ര്‍, വെ​ണ്ട, വെ​ള്ള​രി, മു​ള്ള​ന്‍ ക​ക്കി​രി, മ​ത്ത​ന്‍, കു​മ്പ​ളം, ചൂ​ര​ക്ക, വ​ഴു​തി​ന, പ​ച്ച​മു​ള​ക്, ത​ക്കാ​ളി, ചീ​ര, ചോ​ളം, തു​വ​ര, കൂ​ര്‍​ക്ക, മ​ധു​ര​കി​ഴ​ങ്ങ്, ക​പ്പ, ചേ​ന, ചേ​മ്പ്, കാ​ച്ചി​ല്‍, ഇ​ട​വി​ള​യാ​യി കു​റ്റി​പ്പ​യ​ര്‍, ഇ​ഞ്ചി, മ​ഞ്ഞ​ള്‍, നെ​ല്ല്... ഇ​ങ്ങ​നെ നീ​ളു​ന്നു ഇ​വി​ടു​ത്തെ വി​ള​ക​ളു​ടെ പ​ട്ടി​ക.

പ​ച്ച​ക്ക​റി​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ല്‍ മാ​ത്ര​മ​ല്ല അ​വ​യു​ടെ തൈ​ക​ള്‍ ഒ​രു​ക്കു​ന്ന​തി​ലും സാ​ബു​വി​ന് ത​ന്‍റേ​താ​യ രീ​തി​ക​ളു​ണ്ട്. ചോ​ള​ത്തി​ന്‍റെ വേ​രു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യ വെ​ര്‍​മി ക​മ്പോ​സ്റ്റ് മി​ശ്രി​ത​വു​മാ​യി ചേ​ര്‍​ത്താ​ണ് സാ​ബു ത​ന്‍റെ കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വി​ത്തു​ക​ള്‍ മു​ള​പ്പി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ ഉ​ണ്ടാ​കു​ന്ന വി​ത്തു​ക​ള്‍ കൂ​ടു​ത​ല്‍ വി​ള​വ് ത​രു​മെ​ന്നും കീ​ട​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​മെ​ന്നും സാ​ബു സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. കീ​ട​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ ചോ​ള​വും ചെ​ണ്ടു​മ​ല്ലി​യും ന​ട്ടു​പി​ടി​പ്പി​ച്ച​ത് ഏ​റെ ഗു​ണം ചെ​യ്‌​തെ​ന്നും സാ​ബു പ​റ​യു​ന്നു. മ​ഞ്ഞ​നി​റ​ത്തി​ന് കീ​ട​ങ്ങ​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. ഹ​രി​ത​ക​ഷാ​യം, പു​ക​യി​ല ക​ഷാ​യം, ജീ​വാ​മൃ​തം തു​ട​ങ്ങി​യ ജൈ​വ കീ​ട​നാ​ശി​നി​ക​ളും സ്വ​ന്ത​മാ​യി ത​യാ​റാ​ക്കു​ന്നു​ണ്ട്. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ത​ന്നെ തേ​ടി​യെ​ത്തി​യ​വ​ര്‍​ക്കെ​ല്ലാം പ​ച്ച​ക്ക​റി വി​ത്ത് ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞ​ത് ഏ​റെ സം​തൃ​പ്തി ന​ല്‍​കി​യെ​ന്നും സാ​ബു പ​റ​ഞ്ഞു. 2018-19 ജി​ല്ലാ ക​ര്‍​ഷ​ക അ​വാ​ര്‍​ഡു​ക​ളി​ല്‍ ര​ണ്ടാം​സ്ഥാ​ന​വും, 2019 - 20 വ​ര്‍​ഷം ഒ​ന്നാം​സ്ഥാ​ന​വും നേ​ടി​യ​തി​നു പു​റ​മേ സം​സ്ഥാ​ന​ത്തെ മി​ക​ച്ച ജൈ​വ ക​ര്‍​ഷ​ക​നു​ള്ള അ​ക്ഷ​യ​ശ്രീ അ​വാ​ര്‍​ഡും ഇ​ദ്ദേ​ഹ​ത്തെ ര​ണ്ടു​ത​വ​ണ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

ഇ​തു കൂ​ടാ​തെ ജി​ല്ലാ, ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്ത് ത​ല അ​വാ​ര്‍​ഡു​ക​ളും നി​ര​വ​ധി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ബ​ഹു​മ​തി​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

കാ​ര്‍​ഷി​ക കാ​ര്യ​ത്തി​ല്‍ മാ​ത്ര​മ​ല്ല സാ​മൂ​ഹ്യ സ​ന്ന​ദ്ധ​സേ​വ​ന രം​ഗ​ങ്ങ​ളി​ലും സാ​ബു​വി​ന്‍റെ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​കാ​റു​ണ്ട്. പു​ല​രി സാം​സ്‌​കാ​രി​ക​കേ​ന്ദ്രം ആ​ന്‍​ഡ് ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​ണ് സാ​ബു. ക​നി​വ് എ​ന്ന ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ക​നാ​ണ്.

കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ വെ​ജി​റ്റ​ബി​ള്‍ ആ​ന്‍​ഡ് ഫ്രൂ​ട്ട്‌​സ് പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് കേ​ര​ള​യു​ടെ ഉ​ത്പാ​ദ​ക​സം​ഘം സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്. അ​റി​യ​പ്പെ​ടു​ന്ന ക​ര്‍​ഷ​ക​നാ​യി​രു​ന്ന കു​ണ്ട​ക​ശേ​രി ജോ​സ​ഫ് എ​ന്ന അ​പ്പ​ച്ച​ന്‍റെ​യും റോ​സ​മ്മ​യു​ടെ​യും മ​ക​നാ​ണ്. അ​മ്പി​ളി​യാ​ണ് ഭാ​ര്യ. എ​യ്ഞ്ച​ല്‍ റോ​സ് മ​ക​ളാ​ണ്.