അ​തി​ജീ​വ​ന വേ​രു​റ​പ്പി​ച്ച് മ​ടി​ക്കൈ​യി​ലെ പ​ച്ച​ത്തു​രു​ത്തു​ക​ള്‍
Tuesday, October 20, 2020 12:53 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വ​ള​രു​ന്ന​ത് 79 ഓ​ളം ചെ​റു​വ​ന​ങ്ങ​ള്‍. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ക്കി​യ പ​ച്ച​ത്തു​രു​ത്തു​ക​ളാ​ണ് പ്ര​തീ​ക്ഷ​യു​ടെ ത​ണ​ലാ​കു​ന്ന​ത്. കാ​വു​ക​ളും വ​ന​ങ്ങ​ളു​മെ​ല്ലാം പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യോ​ട് ചേ​ര്‍​ത്ത് സം​ര​ക്ഷി​ച്ച് മാ​തൃ​ക​യാ​വു​ക​യാ​ണ് മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത്. നാ​ട്ടി​ലെ ജ​ന​ങ്ങ​ളും നി​ല​നി​ല്‍​പ്പി​ന്‍റെ ജൈ​വ തു​രു​ത്തു​ക​ള്‍​ക്കാ​യി ഒ​പ്പം ചേ​ര്‍​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യ്ക്ക് ല​ഭി​ക്കു​ന്ന​ത് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും അ​ധി​കം പ​ച്ച​ത്തു​രു​ത്തു​ക​ള്‍ നി​ര്‍​മി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​ണ് മ​ടി​ക്കൈ.
പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മ​ടി​ക്കൈ പു​ഴ​യു​ടെ മൂ​ന്ന് കൈ​വ​ഴി​ക​ളി​ലൂ​ടെ ജ​ല പ​ദ​യാ​ത്ര ന​ട​ത്തി. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ 64 ഓ​ളം ത​ട​യ​ണ​ക​ള്‍ നി​ര്‍​മി​ച്ചു. മ​ണ​ക്ക​ട​വ് ചാ​ലി​ന്‍റേ​യും
യും ​വാ​ഴ​ക്കോ​ട്ട് തോ​ടി​ന്‍റേ​യും ന​വീ​ക​ര​ണ​വും മ​ടി​ക്കൈ പു​ഴ​യു​ടെ ശു​ചീ​ക​ര​ണ​വും വ​ലി​യ ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​ഘോ​ഷ​മാ​ക്കി. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തു​ട​ക്കം കു​റി​ച്ച പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ര്‍​ഡു​ക​ളി​ലു​മാ​യി 24 പ​ച്ച​ത്തു​രു​ത്തു​ക​ളാ​ണ് ഒ​രു​ക്കി​യ​ത്. പ​ച്ച​ത്തു​രു​ത്തു​ക​ള്‍ ഒ​രു​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത്ത​ല​ത്തി​ലും വാ​ര്‍​ഡു​ക​ളി​ലും പ്ര​ത്യേ​ക ക​മ്മി​റ്റി​ക​ള്‍ ഉ​ണ്ടാ​ക്കി. കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ്, ക്ല​ബു​ക​ള്‍, വാ​യ​ന​ശാ​ല​ക​ള്‍ എ​ന്നി​വ​യു​ടെ യോ​ഗം ചേ​ര്‍​ന്ന് പ​ച്ച​ത്തു​ര​ത്ത് സ​മി​തി​യെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്ത് എ​ല്ലാ വാ​ര്‍​ഡി​ലും അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി.
‍ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള അ​മ്പ​ല​ങ്ങ​ളു​ടേ​യും താ​ന​ങ്ങ​ളു​ടേ​യും കാ​വു​ക​ളു​ടേ​യും സം​ര​ക്ഷ​ണ സ​മി​തി​ക​ളു​ടെ സം​യു​ക്ത യോ​ഗം വി​ളി​ച്ച് അ​വ​യു​ടെ സം​ര​ക്ഷ​ണം ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി. 2016-17 സാ​മ്പ​ത്തി​ക വ​ര്‍​ഷം 15,000 വൃ​ക്ഷ​ത്തൈ​ക​ള്‍ സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി​യും കു​ടും​ബ​ശ്രീ​യു​മാ​യി ചേ​ര്‍​ന്ന് വി​ത​ര​ണം ചെ​യ്തു. ഈ ​കാ​വു​ക​ള്‍ പി​ന്നീ​ട് പ​ച്ച​ത്തു​രു​ത്തി​ന്‍റെ ഭാ​ഗ​മാ​യി. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ആ​റു​സ്‌​കൂ​ളു​ക​ളി​ല്‍ പ​ച്ച​ത്തു​രു​ത്തു​ണ്ടാ​ക്കി.
മ​ടി​ക്കൈ എ​ഫ്എ​ച്ച്സി​യു​ടെ ഒ​രേ​ക്ക​ര്‍ സ്ഥ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് പ​ച്ച​ത്തു​രു​ത്തു​ണ്ടാ​ക്കി ജീ​വ​ന​ക്കാ​രെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കി. നീ​ലേ​ശ്വ​രം തേ​ജ​സ്വി​നി ഹോ​സ്പി​റ്റ​ല്‍ വി​ട്ടു​ന​ല്‍​കി​യ എ​രി​ക്കു​ള​ത്തു​ള്ള അ​ഞ്ചേ​ക്ക​ര്‍ സ്ഥ​ല​ത്തും മ​റ്റു​മാ​യി പ​ഞ്ചാ​യ​ത്തി​ന​ക​ത്ത് അ​ഞ്ചേ​ക്ക​ര്‍ വീ​ത​മു​ള്ള ര​ണ്ട് പ​ച്ച​ത്തു​രു​ത്തു​ക​ളു​ണ്ടാ​ക്കി. സ്വ​ന്തം ഭൂ​മി​യി​ല്‍ പ​ച്ച​ത്തു​രു​ത്തു​ണ്ടാ​ക്കി പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ നാ​ട്ടു​കാ​രു​മു​ണ്ട്.
പി​ന്നേ​യും 28 കാ​വു​ക​ള്‍ കൂ​ടി പ​ച്ച​ത്തു​രു​ത്തി​ന്‍റെ ഭാ​ഗ​മാ​യി. സെ​പ്റ്റം​ബ​ര്‍ മാ​സം വ​രെ 51 പ​ച്ച​ത്തു​രു​ത്തു​ക​ളാ​യി​രു​ന്നു പ​ഞ്ചാ​യ​ത്തി​ന​ക​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട് അ​ത് വി​പു​ലീ​ക​രി​ച്ച് സെ​പ്തം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ 79 പ​ച്ച​ത്തു​രു​ത്തു​ക​ള്‍ നാ​ടി​ന്‍റെ സ്വ​ന്ത​മാ​യി. കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് പ്ര​വ​ര്‍​ത്ത​ക​ര്‍, ദേ​വാ​ല​യ ക​മ്മി​റ്റി​ക​ളും കാ​വ് സം​ര​ക്ഷ​ണ സ​മി​തി​ക​ളും സ്‌​കൂ​ള്‍ പി​ടി​എ​യും കു​ട്ടി​ക​ളു​മെ​ല്ലാം ഓ​രോ പ​ച്ച​ത്തു​രു​ത്തി​ന്‍റേ​യും സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ത്തു.
ഒ​ക്ടോ​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ 21 പ​ച്ച​ത്തു​രു​ത്തു​ക​ള്‍ കൂ​ടി നി​ര്‍​മി​ച്ച് നൂ​റു​പ​ച്ച​ത്തു​രു​ത്തു​ക​ള്‍ അ​ടു​ത്ത ഭ​ര​ണ​സ​മി​തി​ക്ക് കൈ​മാ​റു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​ഭാ​ക​ര​ന്‍ പ​റ​ഞ്ഞു.