വ​നി​താ ജീ​വ​ന​ക്കാ​ര്‍​ക്ക് സു​ര​ക്ഷി​ത​മാ​യി താ​മ​സി​ക്കാ​നൊ​രി​ടം ല​ക്ഷ്യം: റ​വ​ന്യൂ മ​ന്ത്രി
Tuesday, October 20, 2020 12:53 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ നി​യ​മ​നം ല​ഭി​ക്കു​ന്ന വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന താ​മ​സ​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ക​യാ​ണ് വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ല്‍ നി​ര്‍​മി​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍. സം​സ്ഥാ​ന ഭ​വ​ന നി​ര്‍​മാ​ണ ബോ​ര്‍​ഡ് മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ല്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.
മ​ധൂ​ര്‍ വി​ല്ലേ​ജി​ല്‍ 1757.59 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ് ഹോ​സ്റ്റ​ല്‍ നി​ര്‍​മി​ക്കു​ന്ന​ത് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടേ​യും ഭ​വ​ന നി​ര്‍​മാ​ണ ബോ​ര്‍​ഡി​ന്‍റേ​യും വി​ഹി​തം ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നി​ര്‍​മാ​ണം.
എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൗ​സിം​ഗ് ക​മ്മീ​ഷ​ണ​ര്‍ പി.​ഐ. ശ്രീ​വി​ദ്യ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു, മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ല​തി സു​രേ​ഷ്, വാ​ര്‍​ഡ് മെ​മ്പ​ര്‍ അ​സ്മി​നാ​സ് ഹ​ബീ​ബ്, ഭ​വ​ന​നി​ര്‍​മാ​ണ ബോ​ര്‍​ഡ് മെ​മ്പ​ര്‍ ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍, ബോ​ര്‍​ഡ് ചീ​ഫ് എ​ൻ​ജി​നി​യ​ര്‍ കെ.​പി. കൃ​ഷ്ണ​കു​മാ​ര്‍, ജി​ല്ലാ വ​നി​താ-​ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ ക​വി​താ​റാ​ണി ര​ഞ്ജി​ത്ത്, വ​നി​താ പ്രൊ​ട്ട​ക്‌​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം.​വി. സു​നി​ത, രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ കെ.​എ. മു​ഹ​മ്മ​ദ് ഹ​നീ​ഫ്, കെ. ​കു​ഞ്ഞി​രാ​മ​ന്‍, കൈ​പ്ര​ത്ത് കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍, ഏ​ബ്ര​ഹാം തോ​ണ​ക്ക​ര , സ​ജി സെ​ബാ​സ്റ്റ്യ​ന്‍, പി.​പി. രാ​ജു, വി.​കെ. ര​മേ​ശ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
ഹൗ​സിം​ഗ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ പി. ​പ്ര​സാ​ദ് സ്വാ​ഗ​ത​വും മേ​ഖ​ല എ​ന്‍​ജി​നി​യ​ര്‍ എ​സ്. ഗോ​പ​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.