ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ മ​ദ്യ​വി​ൽ​പ്പ​ന: ബാ​ർ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു
Tuesday, October 20, 2020 12:53 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യ അ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ രാ​ജ് റെ​സി​ഡ​ൻ​സി ഹോ​ട്ട​ലി​ന്‍റെ ബാ​ർ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. ഇ​തു​സം​ബ​ന്ധി​ച്ച് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ന​ൽ​കി​യ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ന് ബാ​റു​ട​മ എം. ​നാ​ഗ​രാ​ജ് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണം.
ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ആ​ൾ​ക്കാ​ർ മ​ദ്യം വാ​ങ്ങി​വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബാ​റി​ന്‍റെ സ്റ്റെ​യ​ർ​കേ​സി​ലും ലി​ഫ്റ്റി​ലും വെ​ച്ച് മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. 34.5 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വും 32.5 ലീ​റ്റ​ർ ബി​യ​റും അ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ടു​ത്തി​രു​ന്നു.