കോ​വി​ഡ് പ്ര​തി​രോ​ധം: ബാ​ങ്കു​ക​ളി​ല്‍ സ​മ​യം നി​ജ​പ്പെ​ടു​ത്തി
Wednesday, October 21, 2020 1:00 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ ബാ​ങ്കു​ക​ളു​ടെ ശാ​ഖ​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സേ​വിം​ഗ്സ് അ​ക്കൗ​ണ്ടി​ല്‍ ബാ​ങ്കി​ല്‍ പോ​യി പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തി​നും പി​ന്‍​വ​ലി​ക്കു​ന്ന​തി​നു​മു​ള്ള സ​മ​യം നി​ജ​പ്പെ​ടു​ത്തി. ഒ​ന്നു മു​ത​ല്‍ അ​ഞ്ച് വ​രെ​യു​ള്ള ന​മ്പ​റു​ക​ളി​ല്‍ സേ​വിം​ഗ്സ് അ​ക്കൗ​ണ്ട് ന​മ്പ​ര്‍ അ​വ​സാ​നി​ക്കു​ന്ന​വ​ര്‍​ക്ക് രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യു​ള്ള സ​മ​യ​ത്തി​നി​ട​യ്ക്ക് പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തി​നും പി​ന്‍​വ​ലി​ക്കു​ന്ന​തി​നും ബാ​ങ്കു​ക​ളി​ല്‍ പോ​കാം.
ഉ​ച്ച​യ്ക്ക് 12.30 മു​ത​ല്‍ ഒ​രു​മ​ണി​വ​രെ​യു​ള്ള സ​മ​യം ആ​ദ്യ സെ​ഷ​നി​ലെ എ​ന്തെ​ങ്കി​ലും പ്ര​വൃ​ത്തി അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കാം. ആ​റ് മു​ത​ല്‍ ഒ​ന്‍​പ​ത് വ​രെ​യു​ള്ള ന​മ്പ​റു​ക​ളി​ലും പൂ​ജ്യം ന​മ്പ​റി​ലും സേ​വിം​ഗ്സ് അ​ക്കൗ​ണ്ട് ന​മ്പ​ര്‍ അ​വ​സാ​നി​ക്കു​ന്ന​വ​ര്‍​ക്ക് ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ സ​മ​യ​ത്തി​ല്‍ ബാ​ങ്കി​ല്‍ പോ​കാം. ഈ ​നി​യ​ന്ത്ര​ണം സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തി​നും പി​ന്‍​വ​ലി​ക്കു​ന്ന​തി​നും മാ​ത്രം ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്ന് ലീ​ഡ് ബാ​ങ്ക് ജി​ല്ലാ മാ​നേ​ജ​ര്‍ അ​റി​യി​ച്ചു.