‘കൈ​പ്പു​ണ്യ'​ത്തെ കൈ​യൊ​ഴി​ഞ്ഞോ ?
Thursday, October 22, 2020 12:40 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്ഥ​ല​മ​നു​വ​ദി​ച്ചു​ള്ള ഉ​ത്ത​ര​വി​റ​ങ്ങാ​ൻ വൈ​കു​ന്ന​തി​നാ​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ചെ​റു​കി​ട തൊ​ഴി​ൽ സം​ര​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ സ​ഹാ​യ​ക​മാ​യ "കൈ​പ്പു​ണ്യം' പ​ദ്ധ​തി അ​ന​ന്ത​മാ​യി നീ​ളു​ന്നു. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, മു​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന 150ഓ​ളം സം​ര​ഭം തു​ട​ങ്ങാ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. സ്ഥ​ലം ല​ഭ്യ​മാ​യാ​ൽ എ​സ്ടി, എ​സ്‌​സി ഫ​ണ്ടോ വ്യ​വ​സാ​യ, റ​വ​ന്യൂ വ​കു​പ്പ് സ​ഹാ​യ​മോ ഉ​പ​യോ​ഗി​ച്ച് ഷെ​ഡു​ക​ൾ പ​ണി​ത് പ​രി​സ​ര​മ​ലി​നീ​ക​ര​ണ​മി​ല്ലാ​തെ ഭ​ക്ഷ്യ​വ്യ​വ​സാ​യ​ങ്ങ​ൾ, ഉ​ത്പാ​ദ​ന വി​ത​ര​ണം, പ​ല​വ്യ​ഞ്ജ​ന പാ​യ്ക്കിം​ഗ്, പ​ര​ന്പ​രാ​ഗ​ത ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണം, ടെ​യ്‌​ല​റിം​ഗ് യൂ​ണി​റ്റ്, മ​ത്സ്യം, കോ​ഴി വ​ള​ർ​ത്ത​ൽ തു​ട​ങ്ങി 30 ഓ​ളം ചെ​റു​കി​ട സം​ര​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​വു​ന്ന​താ​ണ്.
ഭൂ​മി അ​നു​വ​ദി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​ന്നോ​ക്ക​വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ചോ​യ്യ​ങ്കോ​ട് ത്രി​വേ​ണി പ​ബ്ലി​ക് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മു​ഖ്യ​മ​ന്ത്രി​ക്കും റ​വ​ന്യൂ, വ്യ​വ​സാ​യ​മ​ന്ത്രി​മാ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് 2018 ജൂ​ണി​ൽ കി​നാ​നൂ​ർ വി​ല്ലേ​ജി​ലെ ന​രി​മാ​ള​ത്ത് സ​ർ​വേ ന​ന്പ​ർ 445ൽ ​ഒ​രേ​ക്ക​ർ പാ​ട്ട​ത്തി​ന് ന​ൽ​കാ​നാ​യി തീ​രു​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല.
ഉ​ത്ത​ര​വി​റ​ങ്ങാ​ൻ വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ മു​ഖാ​ന്തി​രം വി​ഷ​യം ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത്ബാ​ബു​വി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ക​ള​ക്ട​ർ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്ന് കി​നാ​നൂ​ർ വി​ല്ലേ​ജി​ൽ നി​ന്ന് പ്ലാ​ൻ ഉ​ൾ​പ്പെ​ടെ ത​യാ​റാ​ക്കി വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​യ്ക്ക് അ​യ​ച്ചു. ഇ​നി ആ​ർ​ഡി​ഒ മു​ഖേ​ന ഫ​യ​ലു​ക​ൾ ക​ള​ക്ട​റു​ടെ മു​ന്പി​ലെ​ത്ത​ണം. ഇ​താ​ണ് ഇ​പ്പോ​ൾ നീ​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സി.​കെ. ക​രു​ണ​ൻ പ​റ​ഞ്ഞു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചാ​ൽ സ്ഥ​ലം ല​ഭി​ക്കു​ന്ന പ​ദ്ധ​തി വീ​ണ്ടും വൈ​കും. കോ​വി​ഡ് കാ​ല​ത്ത് ഒ​രു​പാ​ട് പേ​ർ​ക്ക് ജോ​ലി ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടി​യാ​ണ് ഇ​തോ​ടെ വൈ​കു​ന്ന​ത്.