പോ​ളിം​ഗ് ഡ്യൂ​ട്ടി: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു
Saturday, November 28, 2020 12:52 AM IST
കാ​സ​ർ​ഗോ​ഡ്: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​ന ന​ട​പ​ടി​ക​ള്‍ ഇ-​ഡ്രോ​പ്‌​സ് സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് പൂ​ര്‍​ത്തീ​ക​രി​ച്ചു.
എ​ഡി​എ​മ്മും ഇ-​ഡ്രോ​പ്‌​സ് നോ​ഡ​ല്‍ ഓ​ഫീ​സ​റു​മാ​യ എ​ന്‍. ദേ​വീ​ദാ​സ്, തെ​ര​ഞ്ഞെ​ടു​പ്പ് ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ.​കെ. ര​മേ​ന്ദ്ര​ന്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് ഓ​ഫീ​സ​ര്‍ കെ. ​രാ​ജ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. പോ​ളിം​ഗ് ഡ്യൂ​ട്ടി​യ്ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​ന ഉ​ത്ത​ര​വു​ക​ള്‍ ഇ-​ഡ്രോ​പ്‌​സ് സോ​ഫ്റ്റ്‌​വെ​യ​റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ത​തു സ്ഥാ​പ​ന​മേ​ധാ​വി​ക​ള്‍ നി​യ​മ​ന ഉ​ത്ത​ര​വു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി വി​ത​ര​ണം ചെ​യ്ത്, അ​ക്‌​നോ​ള​ജ്‌​മെ​ന്‍റ് ഇ-​ഡ്രോ​പ്പ് സോ​ഫ്റ്റ്‌​വെ​യ​റി​ല്‍ ഉ​ട​ന്‍​ത​ന്നെ അ​പ്‌​ഡേ​റ്റ് ചെ​യ്യ​ണം. നി​യ​മ​ന ഉ​ത്ത​ര​വ് വി​ത​ര​ണം ചെ​യ്യു​ന്ന​ത് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ത​ത് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എ​ന്‍. ദേ​വീ​ദാ​സ് അ​റി​യി​ച്ചു.