ചെ​റു​പു​ഴ റ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​ന്‍ ന​ട​പ​ടി
Monday, November 30, 2020 12:44 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ചെ​റു​പു​ഴ-​ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ചെ​റു​പു​ഴ റ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി.

ആ​ദ്യ​ഘ​ട്ട​മാ​യി ത​ട​യ​ണ​യി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന മ​ണ്ണി​ന്‍റെ​യും ചെ​ളി​യു​ടെ​യും അ​ള​വ് ക​ണ​ക്കാ​ക്കു​ന്ന​തി​നു​ള്ള സ​ര്‍​വേ ന​ട​ത്തി.

ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ എം.​എ.​മാ​ത്യു, അ​സി. എ​ന്‍​ജി​നീ​യ​ര്‍ നോ​ബി​ള്‍ സെ​ബാ​സ്റ്റ്യ​ന്‍, ഓ​വ​ര്‍​സി​യ​ര്‍ അ​മ​ര്‍​നാ​ഥ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ര്‍​വേ.

വ​ന്‍​തോ​തി​ല്‍ മ​ണ​ലും ചെ​ളി​യും മ​ര​ങ്ങ​ളും അ​ടി​ഞ്ഞു സം​ഭ​ര​ണ​ശേ​ഷി​ക്ക് ഏ​റെ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. ത​ട​യ​ണ​യി​ല്‍ കോ​ണ്‍​ക്രീ​റ്റ് അ​പ്രോ​ണി​ല്‍ വീ​ണു​കി​ട​ക്കു​ന്ന മ​ര​ങ്ങ​ള്‍ നീ​ക്കം ചെ​യ്യും. മ​റ്റു​ള്ള​വ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും. ഇ​തോ​ടൊ​പ്പം ഷ​ട്ട​റി​ന് പു​തി​യ പ​ല​ക​ക​ളും ഇ​ടാ​നാ​ണ് പ​ദ്ധ​തി.