സ്വ​ന്ത​മാ​യി പ​ഞ്ചാ​യ​ത്തും വി​ല്ലേ​ജും കാ​ത്ത് ഒ​രു താ​ലൂ​ക്ക് ആ​സ്ഥാ​നം
Tuesday, December 1, 2020 1:06 AM IST
വെ​ള്ള​രി​ക്കു​ണ്ട്: താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ വെ​ള്ള​രി​ക്കു​ണ്ട് ഏ​തു പ​ഞ്ചാ​യ​ത്തി​ലാ​ണ്? ഒ​റ്റ​നോ​ട്ട​ത്തി​ല്‍ പ​റ​യാ​വു​ന്ന ഉ​ത്ത​രം ബ​ളാ​ല്‍ എ​ന്നാ​ണ്. നി​ല​വി​ലു​ള്ള ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗം ഉ​ള്‍​ക്കൊ​ള്ളു​ന്ന​ത് ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലാ​ണ്. എ​ന്നി​രു​ന്നാ​ലും മാ​വു​ള്ളാ​ല്‍ ദേ​വാ​ല​യ​വും കൂ​രാം​കു​ണ്ടു​മു​ള്‍​പ്പെ​ടെ​യു​ള്ള പ​ഴ​യ ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ളു​ള്‍​പ്പെ​ടു​ന്ന ഒ​രു ഭാ​ഗം കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലാ​ണ്. ന​ഗ​ര​ത്തോ​ട് ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന പ്ലാ​ച്ചി​ക്ക​ര​യും പു​ന്ന​ക്കു​ന്നു​മു​ള്‍​പ്പെ​ടു​ന്ന ഭാ​ഗം വെ​സ്റ്റ് എ​ളേ​രി​യി​ലു​മാ​ണ്.

ചോ​ദ്യ​മൊ​ന്നു മാ​റ്റി വെ​ള്ള​രി​ക്കു​ണ്ട് ഏ​തു വി​ല്ലേ​ജി​ലാ​ണെ​ന്ന് ചോ​ദി​ച്ചാ​ല്‍ പി​ന്നെ​യും ക​ണ്‍​ഫ്യൂ​ഷ​നാ​കും. സ്വ​ന്ത​മാ​യി താ​ലൂ​ക്ക് ത​ന്നെ ഉ​ണ്ടെ​ങ്കി​ലും വെ​ള്ള​രി​ക്കു​ണ്ട് എ​ന്ന പേ​രി​ല്‍ സ്വ​ന്ത​മാ​യി ഒ​രു വി​ല്ലേ​ജി​ല്ല. ടൗ​ണി​ന്‍റെ ഒ​രു ഭാ​ഗം ബ​ളാ​ല്‍ വി​ല്ലേ​ജി​ലും മ​റ്റൊ​രു ഭാ​ഗം ഭീ​മ​ന​ടി​യി​ലും മൂ​ന്നാ​മ​തൊ​രു ഭാ​ഗം മാ​ലോം വി​ല്ലേ​ജി​ലു​മാ​ണ്. താ​ലൂ​ക്ക് ആ​സ്ഥാ​നം ക​ണ്‍​മു​ന്നി​ല്‍ ത​ന്നെ ഉ​ണ്ടെ​ങ്കി​ലും നി​കു​തി​യ​ട​യ്ക്കു​ന്ന​തി​നും വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങു​ന്ന​തി​നു​മൊ​ക്കെ വെ​ള്ള​രി​ക്കു​ണ്ട് നി​വാ​സി​ക​ള്‍ വ​ണ്ടി​ക​യ​റി ഇ​തി​ല്‍ ഏ​തെ​ങ്കി​ലു​മൊ​രു സ്ഥ​ല​ത്തേ​ക്ക് പോ​ക​ണം.

താ​ലൂ​ക്ക് അ​നു​വ​ദി​ച്ച കാ​ല​ത്തു​ത​ന്നെ വെ​ള്ള​രി​ക്കു​ണ്ട് ആ​സ്ഥാ​ന​മാ​യി വി​ല്ലേ​ജ് കൂ​ടി തു​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്ന​താ​ണ്. തൊ​ട്ട​ടു​ത്ത ഘ​ട്ട​ത്തി​ല്‍ ത​ന്നെ അ​ത് പ​രി​ഗ​ണി​ക്കാ​മെ​ന്ന ഉ​റ​പ്പാ​ണ് അ​ന്ന് അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ താ​ലൂ​ക്ക് വ​ന്ന് ആ​റു​വ​ര്‍​ഷ​ത്തി​ലേ​റെ ക​ഴി​ഞ്ഞി​ട്ടും വി​ല്ലേ​ജ് വ​ന്നി​ല്ല. ഇ​തി​നി​ട​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ത​ന്നെ അ​ഞ്ചോ​ളം പു​തി​യ വി​ല്ലേ​ജു​ക​ള്‍ തു​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. റ​വ​ന്യൂ​മ​ന്ത്രി​യു​ടെ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലാ​യി​ട്ടും ഭ​ര​ണ​ത​ല​ത്തി​ല്‍ വേ​ണ്ട​ത്ര സ​മ്മ​ര്‍​ദം വെ​ള്ള​രി​ക്കു​ണ്ടി​നു​വേ​ണ്ടി ഉ​ണ്ടാ​യി​ല്ല.

ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ​ര​പ്പ ആ​സ്ഥാ​ന​മാ​യി പു​തി​യ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ച്ച് വാ​ര്‍​ഡ് വി​ഭ​ജ​നം വ​രെ എ​ത്തി​യ​താ​യി​രു​ന്നു. എ​ന്നാ​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പു​നഃ​സം​ഘ​ട​ന​യ്‌​ക്കെ​തി​രേ പ്ര​തി​പ​ക്ഷം കോ​ട​തി​യി​ല്‍ പോ​യ​തോ​ടെ അ​ത് മാ​റ്റി​വ​യ്‌​ക്കേ​ണ്ടി​വ​ന്നു. ഭ​ര​ണം മാ​റി​യ​തോ​ടെ ഈ ​നീ​ക്കം ഫ​ല​ത്തി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യാ​യി.

ഇ​നി അ​ടു​ത്ത ത​വ​ണ​യെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് പു​നഃ​സം​ഘ​ട​ന വ​ന്നാ​ല്‍ ഇ​പ്പോ​ള്‍ മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി കി​ട​ക്കു​ന്ന ടൗ​ണി​ന്‍റെ ഭാ​ഗ​ങ്ങ​ള്‍ ഒ​രു​മി​പ്പി​ച്ച് ഏ​തെ​ങ്കി​ലും ഒ​രു പ​ഞ്ചാ​യ​ത്തി​ന്റെ കീ​ഴി​ലാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. പ​ര​പ്പ പ​ഞ്ചാ​യ​ത്തി​ന്‍റെ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ങ്ങ​നെ​യൊ​രു നീ​ക്കം ഉ​ണ്ടാ​യി​രു​ന്ന​തു​മാ​ണ്. ഒ​പ്പം രൂ​പീ​ക​രി​ക്ക​പ്പെ​ട്ട താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ളാ​യ ഇ​രി​ട്ടി​യും താ​മ​ര​ശേ​രി​യു​മൊ​ക്കെ പോ​ലെ വെ​ള്ള​രി​ക്കു​ണ്ട് ന​ഗ​ര​ത്തി​ന്‍റെ കേ​ന്ദ്രീ​കൃ​ത​മാ​യ വി​ക​സ​ന​ത്തി​ന് അ​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. അ​തി​ന് ഇ​നി അ​ഞ്ചു​വ​ര്‍​ഷം കൂ​ടി കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ങ്കി​ലും വി​ല്ലേ​ജ് എ​ന്ന അ​ടി​യ​ന്ത​ര ആ​വ​ശ്യം അ​തി​നു​മു​മ്പേ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.