ക​ള​ക്ട​ർ-എ​സ്പി​ സം​യു​ക്ത പ​രി​ശോ​ധ​ന
Tuesday, December 1, 2020 1:08 AM IST
കാ​സ​ർ​ഗോ​ഡ്: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ ക്രി​ട്ടി​ക്ക​ൽ, പ്രശ്നബാധിത വി​ഭാ​ഗ​ത്തി​ലു​ള്ള 127 ബൂ​ത്തു​ക​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, സ​ബ് ക​ള​ക്ട​ർ, ആ​ർ​ഡി​ഒ, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ഇ​ന്നും നാ​ളെ​യു​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തും.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 90 ശ​ത​മാ​ന​ത്തി​ലേ​റെ പോ​ളിം​ഗ് ന​ട​ക്കു​ക​യും അ​തി​ൽ ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് മാ​ത്രം 75 ശ​ത​മാ​ന​ത്തി​ലെ​റെ വോ​ട്ട് ല​ഭി​ക്കു​ക​യും ചെ​യ്ത ബൂ​ത്തു​ക​ൾ, പ​ത്തോ അ​തി​ൽ കു​റ​വോ വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച ബൂ​ത്തു​ക​ൾ എ​ന്നി​വ​യാ​ണ് ക്രി​ട്ടി​ക്ക​ൽ ബൂ​ത്തു​ക​ൾ. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ അ​ക്ര​മം റി​പ്പോ​ർ​ട്ട് ചെ​യ്ത ബൂ​ത്തു​ക​ളാ​ണ് വ​ൾ​ന​റ​ബി​ൾ ബൂ​ത്തു​ക​ൾ.
84 ക്രി​ട്ടി​ക്ക​ൽ ബൂ​ത്തൂ​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 78 എ​ണ്ണം പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​റെ​ണ്ണം ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​ണ്. 43 പ്രശ്ന ബാധിത ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് പോ​ലീ​സ് സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കു​ന്ന​തും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ക. പ​രി​ശോ​ധ​ന മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്കി​ൽ നി​ന്നാ​ണ് ആ​രം​ഭി​ക്കു​ക.