യു​വ​ത്വം v/s പ​രി​ച​യ​സ​ന്പ​ന്ന​ത
Tuesday, December 1, 2020 1:09 AM IST
ചി​റ്റാ​രി​ക്കാ​ൽ: മ​ല​യോ​ര​മ​ണ്ണി​ൽ ആ​ധി​പ​ത്യ​മു​റ​പ്പി​ക്കാ​ൻ ഇ​ക്കു​റി പൊ​രി​ഞ്ഞ പോ​രാ​ട്ടം. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​കെ​യു​ള്ള പ​തി​നെ​ട്ടും ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​കെ​യു​ള്ള പ​തി​നാ​റും ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു മു​ത​ൽ 13 വ​രെ​യു​ള്ള ഒ​ന്പ​തും ഉ​ൾ​പ്പെ​ടെ 42 വാ​ർ​ഡു​ക​ൾ ചേ​ർ​ന്ന​താ​ണ് ചി​റ്റാ​രി​ക്കാ​ൽ ഡി​വി​ഷ​ൻ. ഇ​വി​ടെ അ​പ​രാ​ജി​ത റി​ക്കാ​ർ​ഡു​ള്ള കോ​ൺ​ഗ്ര​സ്, പ​തി​വി​നു വി​പ​രീ​ത​മാ​യി യു​വ​തു​ർ​ക്കി​യെ ക​ള​ത്തി​ലി​റ​ക്കു​ന്പോ​ൾ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യു​ള്ള വി​ജ​യ​ത്തി​ൽ കു​റ​ഞ്ഞ​തൊ​ന്നും യു​ഡി​എ​ഫി​നെ തൃ​പ്തി​പ്പെ​ടു​ത്തി​ല്ല. യു​വ​ത്വ​ത്തി​ന്‍റെ ഊ​ർ​ജ​സ്വ​ല​ത ഇ​ക്കു​റി ത​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം നേ​ടി​ത്ത​രു​മെ​ന്ന് അ​വ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു.
അ​തേ​സ​മ​യം ക​ക്ഷി​രാ​ഷ്‌​ട്രീ​യ​ഭേ​ദ​മെ​ന്യേ സ്വീ​കാ​ര്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​യെ ഇ​ട​തു​പി​ന്തു​ണ​യോ​ടെ രം​ഗ​ത്തി​റ​ക്കു​ന്പോ​ൾ ച​രി​ത്ര​വി​ജ​യ​മു​ണ്ടാ​കു​മെ​ന്നാ​ണ് ഡി​ഡി​എ​ഫി​ന്‍റെ അ​വ​കാ​ശ​വാ​ദം. ക​ഴി​ഞ്ഞ​ത​വ​ണ യു​ഡി​എ​ഫ് ഭൂ​രി​പ​ക്ഷ​ത്തി​ൽ വ​ലി​യ തോ​തി​ൽ ഇ​ടി​വു​ണ്ടാ​ക്കാ​ൻ സാ​ധി​ച്ച​ത് അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്നു.
യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​സാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. മി​ഷ​ൻ ലീ​ഗി​ലൂ​ടെ​യും കെ​സി​വൈ​എ​മ്മി​ലൂ​ടെ​യും സം​ഘ​ട​നാ​രം​ഗ​ത്തെ​ത്തി​യ ജോ​മോ​ൻ മി​ക​ച്ച സം​ഘാ​ട​ക​നും വാ​ഗ്മി​യു​മാ​ണ്. മി​ഷ​ൻ​ലീ​ഗ് രൂ​പ​ത സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. കെ​സി​വൈ​എം സം​സ്ഥാ​ന പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൽ ര​ണ്ടു​ത​വ​ണ ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി. പി​ന്നീ​ട് കെ​എ​സ് യു​വി​ന്‍റെ ജി​ല്ലാ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യു​മാ​യി. കോ​വി​ഡ് കാ​ല​ത്ത് പാ​വ​പ്പെ​ട്ട 20 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ടി​വി ന​ൽ​കു​ക​യും ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളി​ലും പ​ച്ച​ക്ക​റി കി​റ്റ് എ​ത്തി​ക്കാ​നും മു​ന്പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു. വെ​ള്ള​രി​ക്കു​ണ്ട് സ്വ​ദേ​ശി​യാ​ണ് ഈ 31-​കാ​ര​ൻ.
പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും ഹൊ​സ്ദു​ർ​ഗ് ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നു​മാ​യ പി.​വേ​ണു​ഗോ​പാ​ലാ​ണ് ഡി​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. കോ​ൺ​ഗ്ര​സു​കാ​ര​നാ​യി രാ​ഷ്‌​ട്രീ​യ​ജീ​വി​തം ആ​രം​ഭി​ച്ച വേ​ണു​ഗോ​പാ​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് എ​ളേ​രി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.
2000ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ര​പ്പ ഡി​വി​ഷ​നി​ൽ സി​പി​ഐ സ്ഥാ​നാ​ർ​ഥി​യോ​ട് വെ​റും 16 വോ​ട്ടി​നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. എ​ൽ​ഡി​എ​ഫി​ന് 2000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്ന ഡി​വി​ഷ​നാ​യി​രു​ന്നു ഇ​ത്. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചു. 2015ൽ ​ഡി​ഡി​എ​ഫി​ൽ ചേ​ർ​ന്ന ഇ​ദ്ദേ​ഹം കോ​ൺ​ഗ്ര​സി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ കോ​ട്ട​മ​ല ഡി​വി​ഷ​നി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചു. എ​ളേ​രി​ത്ത​ട്ട് സ്വ​ദേ​ശി​യാ​ണ് ഈ 56-​കാ​ര​ൻ.
എ​ൻ​ഡി​എ ഇ​ത്ത​വ​ണ ബി​ഡി​ജെ​എ​സി​നാ​ണ് ഈ ​സീ​റ്റ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞി​കൃ​ഷ്ണ​ൻ ക​പ്പ​ണ​ക്കാ​ലാ​ണ് സ്ഥാ​നാ​ർ​ഥി. അ​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​തു നി​ല മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള പോ​രാ​ട്ട​മാ​ണ്.