അ​ഞ്ച​ലി​ല്‍ അ​ങ്കം മു​റു​കി
Thursday, December 3, 2020 10:38 PM IST
അഞ്ചൽ: ഭ​ര​ണ തു​ട​ര്‍​ച്ച​ക്കാ​യി ഇ​ട​തു​മു​ന്ന​ണി​യും ന​ഷ്ടപ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ന്‍ യു​ഡി​എ​ഫും ശ​ക്തി തെ​ളി​യി​ക്കാ​ന്‍ എ​ന്‍​ഡി​എ​യും സ​ജീ​വ​മാ​യ അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് അ​ങ്കം മു​റു​കി. 19 വാ​ര്‍​ഡു​ക​ള്‍ ഉ​ള്ള അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ക്കു​റി 76 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​ത് അ​ഞ്ച​ല്‍ ടൗ​ണ്‍, ചൂ​ര​ക്കു​ളം വാ​ര്‍​ഡു​ക​ളി​ലാ​ണ്. ആ​റു​വീ​തം സ്ഥാ​നാ​ര്‍​ഥി​ക​ള്‍. നാ​ല് വാ​ര്‍​ഡു​ക​ളി​ല്‍ അ​ഞ്ചു​വീ​തം സ്ഥാ​നാ​ര്‍​ഥി​മാ​രും ഇ​ത്ത​വ​ണ മ​ത്സ​ര രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.
പ​ത്തൊ​ന്പ​ത് വാ​ര്‍​ഡു​ക​ളു​ള്ള അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ 13 സീ​റ്റു​ക​ള്‍ നേ​ടി​യ ഇ​ട​തു​മു​ന്ന​ണി​യാ​ണ് ക​ഴി​ഞ്ഞ ത​വ​ണ ഭ​ര​ണം പി​ടി​ച്ച​ത്. സി​പി​എം 8, സി​പി​ഐ 5, കോ​ണ്‍​ഗ്ര​സ് 3, ബി​ജെ​പി 3 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. സ​ക്കീ​ര്‍ ഹു​സൈ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് കൈ​യാ​ളി​യി​രു​ന്ന അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ക​ഴി​ഞ്ഞ ത​വ​ണ മൃ​ഗീ​യ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ഇ​ട​തു​മു​ന്ന​ണി പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ലെ ഗ്രൂ​പ്പ് ക​ളി​യും പ​ട​ല​പി​ണ​ക്ക​ങ്ങ​ളും ക​ന​ത്ത പ​രാ​ജ​യം സ​മ്മാ​നി​ച്ച അ​ഞ്ച​ലി​ല്‍ ഇ​ക്കു​റി കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ്. ലീ​ഗ് അ​ട​ക്ക​മു​ള്ള പാ​ര്‍​ട്ടി​ക​ളു​മാ​യി ഉ​ണ്ടാ​യ ത​ര്‍​ക്ക​ങ്ങ​ളു​ടെ പേ​രി​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണയ​ത്തി​ന് അ​ല്‍​പ്പം താ​മ​സം നേ​രി​ട്ടു​വെ​ങ്കി​ലും ത​ര്‍​ക്ക​ങ്ങ​ള്‍ എ​ല്ലാം പ​രി​ഹ​രി​ച്ചു കൂ​ട്ടാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളാ​ണ് അ​ഞ്ച​ലി​ല്‍ യു​ഡി​എ​ഫ് ന​ട​ത്തി​വ​രു​ന്ന​ത്.
അ​തേ​സ​മ​യം ക​രു​ത്ത​രെ ഇ​റ​ക്കി ഭ​ര​ണ തു​ട​ര്‍​ച്ച ല​ക്ഷ്യ​മാ​ക്കി​യു​ള്ള ഇ​ട​തു​മു​ന്ന​ണി​യു​ടെ പ​രി​ശ്ര​മം ഊ​ര്‍​ജി​ത​മാ​ണ്. ഇ​ട​തു​മു​ന്ന​ണി​യു​ടെ മ​ണ്ഡ​ലം, ഏ​രി​യ നേ​തൃ​ത്വ​ങ്ങ​ള്‍ നേ​രി​ട്ടാ​ണ് അ​ഞ്ച​ലി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി സ്വീ​ക​ര​ണ പ​ര്യ​ട​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം ത​ന്നെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ബി​ജെ​പി​യു​ടെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യ അ​ഞ്ച​ലി​ല്‍ ഇ​ക്കു​റി​യും ഇ​ട​തു​വ​ല​ത് മു​ന്ന​ണി​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​കും എ​ന്‍​ഡി​എ ന​ട​ത്തു​ക. യു​വാ​ക്ക​ളെ അ​ട​ക്കം അ​ണി​നി​ര​ത്തി അ​ഞ്ച​ലി​ല്‍ കൂ​ടു​ത​ല്‍ വാ​ര്‍​ഡു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ഭ​ര​ണ​ത്തി​ല്‍ നി​ര്‍​ണാ​യ​ക ശ​ക്തി​യാ​വു​ക​യു​മാ​ണ് ബി​ജെ​പി ല​ക്ഷ്യം. മൂ​ന്നു മു​ന്ന​ണി​ക​ളും പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യ​തോ​ടെ അ​ഞ്ച​ല്‍ പൂ​ര്‍​ണമാ​യും തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക് മാ​റി.