ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ തീ​പാ​റും പോ​രാ​ട്ടം: ക​രു​ത​ലും ജാ​ഗ്ര​ത​യു​മാ​യി മു​ന്ന​ണി​ക​ൾ
Friday, December 4, 2020 10:55 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ

കൊ​ല്ലം: ഇ​ട​തി​നോ​ട് എ​ന്നും ചേ​ർ​ന്നു​നി​ന്ന ച​രി​ത്ര​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു​ള്ള​ത്. രൂ​പീ​കൃ​ത​മാ​യ നാ​ൾ മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ൽ​ഡിഎ​ഫി​നാ​ണ് ആ​ധി​പ​ത്യം. അ​തി​നു​മു​ന്പു​ള്ള ജി​ല്ലാ കൗ​ൺ​സി​ലി​ലും ചി​ത്രം വ്യ​ത്യ​സ്ത​മാ​യി​രു​ന്നി​ല്ല.

നി​ല​വി​ലും തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​ത്തോ​ടെ​യാ​ണ് അ​വ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത്. മൃ​ഗീ​യ ഭൂ​രി​പ​ക്ഷം എ​ന്നു​ത​ന്നെ വി​ശേ​ഷി​പ്പി​ക്കാം. ആ​കെ​യു​ള്ള 26 ഡി​വി​ഷ​നു​ക​ളി​ൽ 22 എ​ണ്ണ​വും ക​ര​സ്ഥ​മാ​ക്കി​യാ​ണ് അ​വ​ർ യു​ഡി​എ​ഫി​നെ നി​ഷ്പ്ര​ഭ​മാ​ക്കി​യ​ത്. കി​ണ​ഞ്ഞ് ശ്ര​മി​ച്ചെ​ങ്കി​ലും ബി​ജെ​പി​ക്ക് ആ​രെ​യും വി​ജ​യി​പ്പാ​ക്കാ​നാ​യ​തു​മി​ല്ല.

ഇ​ത്ത​വ​ണ മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും അ​ഭി​മാ​ന പോ​രാ​ട്ട​മാ​ണ്. നി​ല​വി​ലു​ള്ള ഡി​വി​ഷ​നു​ക​ൾ സു​ര​ക്ഷി​ത ക​രു​ത​ൽ നി​ക്ഷേ​പ​മാ​ക്കി മാ​റ്റി​വ​ച്ച ശേ​ഷം ശേ​ഷി​ക്കു​ന്ന​വ കൂ​ടി കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​നു​ള്ള അ​വ​സാ​ന ശ്ര​മ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ്. ഇ​തി​നാ​യി ക​രു​ത​ലോ​ടെ ത​ന്നെ​യാ​ണ് അ​വ​രു​ടെ നീ​ക്ക​ങ്ങ​ളും. ഇ​ത്ത​വ​ണ സ​ന്പൂ​ർ​ണ ആ​ധി​പ​ത്യ​മാ​യി​രി​ക്കും എ​ൽ​ഡി​എ​ഫ് നേ​ടു​ക​യെ​ന്ന് മു​ന്ന​ണി​യു​ടെ അ​മ​ര​ക്കാ​ര​നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ എ​സ്.​സു​ദേ​വ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ട് ക​ഴി​ഞ്ഞു.

അ​ധി​കാ​രം ഏ​തു​വി​ധേ​നെ​യും തി​രി​ച്ച് പി​ടി​ക്കു​ക എ​ന്ന​ത് ത​ന്നെ​യാ​ണ് യു​ഡി​എ​ഫി​ന്‍റെ പ​ര​മ​വും പ്ര​ധാ​ന​വു​മാ​യ ല​ക്ഷ്യം. ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ​ൻ വി​ജ​യ​മാ​ണ് അ​വ​ർ​ക്ക് ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന ഘ​ട​കം. കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ലേ​തു​പോ​ലെ കാ​ര്യ​മാ​യ റി​ബ​ൽ ശ​ല്യ​മി​ല്ലാ​ത്ത​തും യു​ഡി​എ​ഫി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യ ആ​ശ്വാ​സ​വു​മാ​ണ്. വീ​ഴ്ച​ക​ൾ ഒ​ന്നും ഉ​ണ്ടാ​കാ​തെ വ​ള​രെ ജാ​ഗ്ര​തോ​ടെ​യാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള പ്ര​ചാ​ര​ണം.

അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യേ വേ​ണ്ട എ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൻ​ഡി​എ​യും. ക​ഴി​ഞ്ഞ​ത​വ​ണ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പ​തി​നാ​യി​ര​ത്തി​ലേ​റെ വോ​ട്ടു​ക​ൾ ല​ഭി​ച്ച ഡി​വി​ഷ​നു​ക​ളി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത കൊ​ടു​ത്താ​ണ് അ​വ​രു​ടെ​യും പ്ര​ചാ​ര​ണം. വീ​ടു​ക​ൾ ക​യ​റി​യു​ള്ള വോ​ട്ടു​പി​ടി​ത്ത​ത്തി​നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്.

ബാ​ഹ്യ പ്ര​ചാ​ര​ണ​ത്തി​ൽ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ​ല്ലാം ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര്യ​ട​നം ന​ട​ന്നു​വ​രു​ന്നു. ഇ​ന്നും നാ​ളെ​യു​മാ​യി പ​ര്യ​ട​ന പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ക്കും.
ഇ​ട​തു​മു​ന്ന​ണി​യി​ൽ സി​പി​എം-14, സി​പി​ഐ-​ഒ​ന്പ​ത്, കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് കെ.​മാ​ണി വി​ഭാ​ഗം-​ഒ​ന്ന്, ആ​ർ​എ​സ്പി ലെ​നി​നി​സ്റ്റ്-​ഒ​ന്ന്, കേ​ര​ള കോ​ൺ​ഗ്ര​സ് (ബി)-​ഒ​ന്ന് എ​ന്നീ ക്ര​മ​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

യു​ഡി​എ​ഫി​ൽ കോ​ൺ​ഗ്ര​സ് 20 സീ​റ്റു​ക​ളി​ൽ ജ​ന​വി​ധി തേ​ടു​ന്നു. ആ​ർ​എ​സ്പി നാ​ല് സീ​റ്റി​ലും മ​ത്സ​രി​ക്കു​ന്നു. കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് വി​ഭാ​ഗ​വും മു​സ്ലിം​ലീ​ഗും ഓ​രോ ഡി​വി​ഷ​നി​ലും മാ​റ്റു​ര​യ്ക്കു​ന്നു.എ​ൻ​ഡി​എ​യി​ൽ 24 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​ത് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്. ര​ണ്ടി​ട​ത്ത് ബി​ഡി​ജെ​എ​സ് ആ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. നി​ല​വി​ൽ യു​ഡി​എ​ഫി​ന്‍റെ കൈ​വ​ശ​മു​ള്ള​ത് തേ​വ​ല​ക്ക​ര, ച​വ​റ, വെ​ട്ടി​ക്ക​വ​ല, ക​ല​യ​പു​രം ഡി​വി​ഷ​നു​ക​ളാ​ണ്.

ഇ​ട​തു​മു​ന്ന​ണി​യു​ടെ അ​ക്കൗ​ണ്ടി​ൽ ഉ​ള്ള​ത് അ​ഞ്ച​ൽ, ച​ട​യ​മം​ഗ​ലം, ചി​ത​റ, ഇ​ത്തി​ക്ക​ര, ക​ല്ലു​വാ​തു​ക്ക​ൽ, ക​ര​വാ​ളൂ​ർ, കൊ​റ്റ​ങ്ക​ര, കു​ല​ശേ​ഖ​ര​പു​രം, കു​ള​ത്തൂ​പ്പു​ഴ, കു​ണ്ട​റ, കു​ന്ന​ത്തൂ​ർ, മു​ഖ​ത്ത​ല, നെ​ടു​ന്പ​ന, നെ​ടു​വ​ത്തൂ​ർ, ഓ​ച്ചി​റ, പ​ത്ത​നാ​പു​രം, പെ​രി​നാ​ട്, ശൂ​ര​നാ​ട്, ത​ല​വൂ​ർ, തൊ​ടി​യൂ​ർ, വെ​ളി​ന​ല്ലൂ​ർ, വെ​ളി​യം ഡി​വി​ഷ​നു​ക​ൾ.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ നേ​ട്ട​ങ്ങ​ൾ ത​ന്നെ​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ മു​ഖ്യ പ്ര​ചാ​ര​ണാ​യു​ധം. സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക​ൾ ഓ​രോ​ന്നാ​യി എ​ടു​ത്തു​യ​ർ​ത്തി​യാ​ണ് യു​ഡി​എ​ഫ് തി​രി​ച്ച​ടി​ക്കു​ന്ന​ത്. ഇ​രു​മു​ന്ന​ണി​ക​ളും ഒ​രേ നാ​ണ​യ​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നാ​ണ് എ​ൻ​ഡി​എ വോ​ട്ട​ർ​മാ​രോ​ട് പ​റ​യു​ന്ന​ത്. കേ​ന്ദ്ര​ത്തി​ലെ മോ​ഡി സ​ർ​ക്കാ​രി​ന്‍റെ ക്ഷേ​മ​പ​ദ്ധ​തി​ക​ളും അ​വ​ർ എ​ടു​ത്തു​കാ​ട്ടു​ന്നു. ഏ​താ​യാ​ലും മി​ക്ക ഡി​വി​ഷ​നു​ക​ളി​ലും ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.