കൊ​ല്ലം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി സ്ഥാ​പി​ക്കുമെന്ന്
Wednesday, January 13, 2021 10:34 PM IST
കൊല്ലം: കൊ​ല്ലം സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന്‍റെ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ത്വ​രി​ത​പ്പെ​ടു​ത്താ​നും ഒ​പ്പം സൂ​പ്പ​ര്‍ സ്‌​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി സ്ഥാ​പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്രൊ​പ്പോ​സ​ല്‍ സ​മ​ര്‍​പ്പി​ക്കാ​നും മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ന​ട​ക്കു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നും 8 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു​ള്ള കാ​ത്ത് ലാ​ബി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കാ​നും മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. മ​ന്ത്രി കെ.​കെ. ശൈ​ല​ജ നേ​തൃ​ത്തി​ല്‍ ന​ട​ന്ന ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.
കൊ​ല്ലം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ മി​ക​ച്ച ട്രോ​മ​കെ​യ​ര്‍ സം​വി​ധാ​ന​മാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ഇ​തി​നാ​യി അഞ്ചു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ പാ​ത​യോ​ട് ചേ​ര്‍​ന്നു​ള്ള മെ​ഡി​ക്ക​ല്‍ കോ​ളേ​ജാ​യ​തി​നാ​ല്‍ ധാ​രാ​ളം അ​പ​ക​ട​ങ്ങ​ള്‍​ക്ക് ചി​കി​ത്സ തേ​ടി​യെ​ത്താ​റു​ണ്ട്. ഇ​വ​ര്‍​ക്കും ത​ദ്ദേ​ശ​വാ​സി​ക​ള്‍​ക്കും അ​ടി​യ​ന്ത​ര വി​ദ​ഗ്ധ പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ട്രോ​മ​കെ​യ​ര്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്.
ലെ​വ​ല്‍ ടു ​നി​ല​വാ​ര​ത്തി​ലു​ള്ള ട്രോ​മ​കെ​യ​റി​ല്‍ എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ വി​ഭാ​ഗ​വും മി​ക​ച്ച ട്ര​യേ​ജ് സം​വി​ധാ​ന​വു​മു​ണ്ടാ​കും. പേ ​വാ​ര്‍​ഡ്, എം​ആ​ര്‍​ഐ. സ്‌​കാ​നിം​ഗ് സം​വി​ധാ​നം എ​ന്നി​വ​യും സ​ജ്ജ​മാ​ക്കു​ന്ന​താ​ണ്.
മി​ക​ച്ച കോ​വി​ഡ്-19 ചി​കി​ത്സ ന​ല്‍​കി​യ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ ജീ​വ​ന​ക്കാ​രെ മ​ന്ത്രി പ്ര​ത്യേ​കം അ​ഭി​ന്ദി​ച്ചു. അ​ഭി​മാ​ന​ക​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ന​ട​ത്തി​യ​ത്. 100 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള ആ​ളു​ക​ളെ പോ​ലും ര​ക്ഷി​ച്ചെ​ടു​ക്കാ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന് ക​ഴി​ഞ്ഞു.
കൊ​ല്ലം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​നെ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഘ​ട്ടം ഘ​ട്ട​മാ​യു​ള്ള നി​ര​വ​ധി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​രു​മ്പോ​ള്‍ ഒ​രു മെ​ഡി​ക്ക​ല്‍ കോ​ളേ​ജാ​യി മാ​റാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രു ഇ​എ​സ്ഐ ഡി​സ്‌​പെ​ന്‍​സ​റി മാ​ത്ര​മാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്.
100 എംബി​ബി​എ​സ്. വി​ദ്യാ​ര്‍​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി. 300 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി ആ​രം​ഭി​ക്കു​ക​യും 600 ലേ​റെ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടാ​ണ് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന്‍റെ മു​ന്നേ​റ്റ​ത്തി​ന് ഈ ​സ​ര്‍​ക്കാ​ര്‍ വ​ഴി​യൊ​രു​ക്കി​യ​ത്.
അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള അ​ത്യാ​ഹി​ത വി​ഭാ​ഗം, ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റു​ക​ള്‍, ലേ​ബ​ര്‍ റൂം, ​കാ​രു​ണ്യ ഫാ​ര്‍​മ​സി, 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ്ല​ഡ് ബാ​ങ്ക് എ​ന്നി​വ​യെ​ല്ലാം ഈ ​സ​ര്‍​ക്കാ​ര്‍ വ​ന്ന​തി​ന് ശേ​ഷ​മാ​ണ് ഒ​രു​ക്കി​യ​ത്.
10 കി​ട​ക്ക​ക​ളു​ള്ള ഡ​യാ​ലി​സ് യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യി. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​നെ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി പൂ​ര്‍​ണ സ​ജ്ജ​മാ​ക്കാ​ന്‍ 300ല്‍ ​നി​ന്ന് 500 ലേ​ക്ക് കി​ട​ക്ക​ക​ള്‍ ഉ​യ​ര്‍​ത്തി.
ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ള്‍ നാ​സ​ര്‍, മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ​ന്‍. റോ​യ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഹ​ബീ​ബ് ന​സീം, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ഹ​രി​കു​മാ​ര്‍, എ​ന്‍എ​ച്ച്എം ചീ​ഫ് എ​ൻജി​നീ​യ​ര്‍ അ​നി​ല, പി​ഡ​ബ്ല്യുഡി. ചീ​ഫ് എ​ഞ്ചി​നീ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.