ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ല്‍ സ്വ​ന്തം ക​വി​ത ഉ​ള്‍​പ്പെ​ടു​ത്തി​യ സ​ന്തോ​ഷ​ത്തി​ൽ ക​നി​ഹ
Friday, January 15, 2021 11:46 PM IST
ച​വ​റ: സം​സ്ഥാ​ന ബ​ജ​റ്റ​വ​ത​ര​ണ​ത്തി​ല്‍ ത​ന്‍റെ ക​വി​ത ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് പ​ത്താം ക്ലാ​സി​ലെ ക​നി​ഹ. ​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ബ​ജ​റ്റ​വ​ത​ര​ണ വേ​ള​യി​ലാ​ണ് തേ​വ​ല​ക്ക​ര അ​യ്യ​ന്‍​കോ​യി​ക്ക​ല്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന ക​നി​ഹ​യു​ടെ കൊ​റോ​ണ​ക്കാ​ലം എ​ന്ന ക​വി​ത​യി​ലെ വ​രി​ക​ള്‍ ഉ​ദ്ധ​രി​ച്ച് ബ​ജ​റ്റ​വ​ത​രി​പ്പി​ച്ച​ത്. തേ​വ​ല​ക്ക​ര മൊ​ട്ട​യ്ക്ക​ല്‍ വെ​ട്ട​ത്തു വീ​ട്ടി​ല്‍ അ​നി​ല്‍​കു​മാ​റി​ന്‍റേ​യും ര​ജി​ത​യു​ടെ​യും മ​ക​ളാ​യ ക​നി​ഹ​യു​ടെ ക​വി​ത സ്‌​കൂ​ള്‍ വി​ക്കി​യി​ലി​ടു​ക​യും ചെ​യ്തു.

മി​ക​ച്ച ക​വി​ത​യാ​യ​തി​നാ​ൽ എ​സ്ഇ​ആ​ര്‍​ടി പു​സ്ത​ക രൂ​പ​ത്തി​ലാ​ക്കി​യ​പ്പോ​ള്‍ ഈ ​ക​വി​ത ഉ​ള്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ക​നി​ഹ​യു​ടെ ആ​ദ്യ ക​വി​ത കൂ​ടി​യാ​ണെ​ന്ന പ്ര​ത്യേ​ക​ത​യും ഉ​ണ്ട്. കോ​വി​ഡാ​യ​തി​നാ​ല്‍ സ്‌​കൂ​ള്‍ അ​വ​ധി​ക്കാ​ല​ത്ത് എ​ഴു​തി​യ​താ​ണ് കൊ​റോ​ണ​ക്കാ​ലം എ​ന്ന ക​വി​ത. ചി​ത്ര​കാ​രി കൂ​ടി​യാ​ണ്. കൊ​റോ​ണ​ക്കാ​ല​ത്ത് മ​നു​ഷ്യ​നി​ൽ വ​ന്ന മാ​റ്റം ശ്ര​ദ്ധ​യി​ല്‍​പ്പ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ത്ത​ര​മൊ​രു ക​വി​ത​യെ​ഴു​തി​യ​തെ​ന്ന് ക​നി​ഹ പ​റ​യു​ന്നു.

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന സ​ര്‍​ക്കാ​രു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ണ് ക​വി​ത അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. കൂ​ടെ​പ്പി​റ​പ്പു​ക​ള്‍​ക്ക് ക​രു​ത്തു ന​ല്‍​കാ​ന്‍ ഒ​പ്പ​മ​ല്ല മു​ന്നി​ല്‍​ത്ത​ന്നെ​യ​ല്ലെ ന​ല്ല ല​ക്ഷ്യ​ബോ​ധ​മു​ള്ളൊ​രു സ​ര്‍​ക്കാ​രു​ണ്ട് കൂ​ടെ എ​ന്ന കൊ​റോ​ണ​ക്കാ​ല​ത്തി​ലെ വ​രി​ക​ളാ​ണ് ബ​ജ​റ്റ​വ​ത​ര​ണ​ത്തി​ല്‍ ധ​ന​മ​ന്ത്രി ചൊ​ല്ലി​യ​ത്. ക​വി​ത വെ​ളി​ച്ചം ക​ണ്ട​ത് വേ​ളൂ​ര്‍ ബി​ജു​സാ​ര്‍ കാ​ര​ണ​മാ​ണ​ന്നു ക​നി​ഹ പ​റ​ഞ്ഞു. ഇ​തോ​ടെ നാ​ട്ടി​ലെ​യും സ്കൂ​ളി​ലേ​യും താ​ര​മാ​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ക​നി​ഹ.