കു​ള​ത്തൂ​പ്പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ ശൗ​ചാ​ല​യം തു​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Friday, January 15, 2021 11:48 PM IST
കു​ള​ത്തൂ​പ്പു​ഴ: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ഉ​പ​യോ​ഗ​ത്തി​നു ന​ല്‍​കാ​തെ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന ശൗ​ചാ​ല​യം തു​റ​ന്നു ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. എ​സ്റ്റി​മേ​റ്റി​ലെ അ​പാ​ക​ത നി​മി​ത്തം തോ​ടി​നോ​ട് ചേ​ര്‍​ന്നു നി​ര്‍​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന് സെ​പ്റ്റി​ക് ടാ​ങ്ക് നി​ര്‍​മി​ച്ചി​രു​ന്നി​ല്ല. ഇ​തേ തു​ട​ര്‍​ന്ന് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗ​ത്തി​നാ​യി തു​റ​ന്നു ന​ല്‍​കാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് ക​ഴി​ഞ്ഞി​ല്ല.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ല്‍ അ​യ​വു വ​രി​ക​യും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം സാ​ധാ​ര​ണ​ക്കാ​ര്‍ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ ദി​നം പ്ര​തി ഡി​പ്പോ​യി​ലെ​ത്തു​ന്ന യാ​ത്രി​ക​ർ പ്രാ​ഥ​മി​കാ​വ​ശ്യം നി​റ​വേ​റ്റാ​ന്‍ വ​ഴി​യി​ല്ലാ​തെ വ​ല​യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

അ​ടി​യ​ന്തി​ര​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ പ​ണി​ക​ള്‍ ന​ട​ത്തി ശൗ​ചാ​ല​യം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് തു​റ​ന്നു ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ ​ഐ​വൈ​എ​ഫ് കു​ള​ത്തൂ​പ്പു​ഴ ഈ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നു നി​വേ​ദ​നം ന​ല്‍​കി.