പുനലൂർ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ തിരുനാളിന് കൊ​ടി​യേറി
Tuesday, January 19, 2021 11:10 PM IST
പു​ന​ലൂ​ർ: രൂ​പ​ത​യു​ടെ ആ​സ്ഥാ​ന ദേ​വാ​ല​യ​മാ​യ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കൊ​ടി​യേ​റ്റ് ഇ​ട​വ​ക വി​കാ​രി ഫാ. ​സാം ഷൈ​ൻ നി​ർ​വ​ഹി​ച്ചു.
22 വ​രെ രാ​വി​ലെ 6.30 ന് ​ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന, ദി​വ്യ​ബ​ലി എ​ന്നി​വ​യും തു​ട​ർ​ന്ന് ഓ​രോ ദി​വ​സ​വും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ബി​സി യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഴ്ച​വ​യ്പും ന​ട​ക്കും. 23ന് ​രാ​വി​ലെ 6.30 നും 9.30 ​നും ദി​വ്യ​ബ​ലി തു​ട​ർ​ന്ന് തി​രു​തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ, തി​രു​സ്വ​രൂ​പം വ​ണ​ങ്ങി നേ​ർ​ച്ച അ​ർ​പ്പി​ക്കു​ന്ന​തി​നും സൗ​ക​ര്യ​മൊ​രു​ക്കും.
വൈ​കു​ന്നേ​രം വേ​സ്പ​ര, രാ​ത്രി ഏ​ഴി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും. 24-ന് ​രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി പു​ന​ലൂ​ർ ബി​ഷ​പ് ഡോ: ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ആ​ശി​ർ​വാ​ദം, കൊ​ടി​യി​റ​ക്ക് എ​ന്നി​വ ന​ട​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​സാം ഷൈ​ൻ, പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ഏ​ലി​യാ​സ്, ട്ര​ഷ​റ​ർ തോ​മ​സ് ജോ​സ​ഫ്, ബി ​സി സി ​കോ-​ഓ​ർ​ഡി​നേ​റ്റ​ർ സെ​ബാ​സ്റ്റ്യ​ൻ വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ അ​റി​യി​ച്ചു.