കോവിഡ് സീറോളജിക്കല്‍ സര്‍വ്വേ ആരംഭിക്കും
Saturday, January 23, 2021 11:11 PM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗ​വ്യാ​പ​ന സ്ഥി​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ല്‍ സീ​റോ​ള​ജി​ക്ക​ല്‍ സ​ര്‍​വ്വേ ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. ശ്രീ​ല​ത അ​റി​യി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 1000 പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ക്കു​ക. പാ​രി​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ജി​ല്ലാ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബി​ലു​മാ​ണ് സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ക്കു​ക. സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ല​ബോ​റ​ട്ട​റി ടെ​ക്‌​നീ​ഷ്യ​ന്‍, സ്റ്റാ​ഫ് ന​ഴ്‌​സ്, ഡാ​റ്റാ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍ എ​ന്നി​വ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.

ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ത്ത ക​രു​നാ​ഗ​പ്പ​ള്ളി മു​നി​സി​പ്പാ​ലി​റ്റി, നെ​ടു​മ്പ​ന, നെ​ടു​വ​ത്തൂ​ര്‍, മ​യ്യ​നാ​ട്, തേ​വ​ല​ക്ക​ര, ക്ലാ​പ്പ​ന, വെ​ളി​യം, ആ​ല​പ്പാ​ട്, ആ​ദി​ച്ച​ന​ല്ലൂ​ര്‍, നീ​ണ്ട​ക​ര, ശൂ​ര​നാ​ട് സൗ​ത്ത്, അ​ല​യ​മ​ണ്‍, പി​റ​വ​ന്തൂ​ര്‍, തൃ​ക്ക​രു​വ, ചാ​ത്ത​ന്നൂ​ര്‍ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് ആ​ദ്യ​ഘ​ട്ട പ​ഠ​നം ന​ട​ത്തു​ക.

തെ​ര​ഞ്ഞെ​ടു​ത്ത ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഒ​രോ​ന്നി​ല്‍ നി​ന്നും നാ​ല് വാ​ര്‍​ഡു​ക​ള്‍ വീ​തം തി​ര​ഞ്ഞെ​ടു​ത്ത് ഒ​രു വാ​ര്‍​ഡി​ല്‍ 10 വീ​ടു​ക​ള്‍ വീ​ത​മാ​ണ് സ​ര്‍​വ്വേ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക. തെ​ര​ഞ്ഞെ​ടു​ത്ത വീ​ടു​ക​ളി​ലെ 18 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ​വ​രു​ടെ​യും ര​ക്ത സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ച് 31 ന​കം പ​രി​ശോ​ധി​ക്കും. പ​രി​ശോ​ധ​ന​യി​ല്‍ ര​ക്ത​ത്തി​ലെ കോ​വി​ഡ് വൈ​റ​സി​നെ​തി​രെ​യു​ള്ള ആ​ന്‍റി​ബോ​ഡി​യു​ടെ സാ​ന്നി​ധ്യ​മാ​ണ് ക​ണ്ടെ​ത്തു​ക. ഇ​തി​ലൂ​ടെ സ​മൂ​ഹ​ത്തി​ലെ രോ​ഗ​വ്യാ​പ​ന തോ​തും ജ​ന​ങ്ങ​ളു​ടെ പ്ര​തി​രോ​ധ ശേ​ഷി​യും വി​ല​യി​രു​ത്താ​ന്‍ ക​ഴി​യും.
പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന ഈ ​സ​ര്‍​വ്വേ​യ്ക്ക് പു​റ​മേ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു ക​ഴി​യു​മ്പോ​ഴും തു​ട​ര്‍ സീ​റോ​ള​ജി​ക്ക​ല്‍ സ​ര്‍​വ്വേ​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും ഡി ​എം ഒ ​അ​റി​യി​ച്ചു.