എ​ൽ​ജെ​ഡി​യി​ൽ ചേ​ർ​ന്ന​വ​രു​ടെ ക​ൺ​വ​ൻ​ഷ​ൻ
Sunday, February 21, 2021 10:57 PM IST
പ​ത്ത​നാ​പു​രം: സോ​ഷ്യ​ലി​സ്റ്റ് ഏ​കീ​ക​ര​ണം കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ (എ​ൽ​ജെ​ഡി) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണ്ണ​ടി അ​നി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഫാ​സി​സ്റ്റ് ശ​ക്തി​ക​ൾ​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ ഇ​ന്ത്യ​യി​ലെ സോ​ഷ്യ​ലി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ൾ ഒ​ന്നി​ക്കേ​ണ്ട​തു​ണ്ട്. പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ജെ​ഡി​യി​ൽ ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക​രു​ടെ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ൽ​ജെ​ഡി കൊ​ല്ലം ജി​ല്ലാ വ​ർ​ക്കി​ങ്ങ് പ്ര​സി​ഡ​ന്‍റ് തൊ​ടി​യി​ൽ ലു​ക്ക്മാ​ൻ പ​താ​ക പി.​മു​ര​ളീ​ധ​ര​ന് കൈ​മാ​റി പ്ര​വ​ർ​ത്ത​ക​രെ പാ​ർ​ട്ടി​യി​ലേ​യ്ക്ക് സ്വീ​ക​രി​ച്ചു. പി. ​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ൽ​ജെ​സി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം റെ​ജി ക​രു​നാ​ഗ​പ്പ​ള്ളി, അ​രു​ൺ ക​ട​ന്നി​ക്കോ​ട്, പ്ര​ഭാ​ക​ര​ൻ പി​ള്ള, ത​ങ്ക​പ്പ​ൻ, ജോ​ർ​ജ് കു​ട്ടി, വി​നോ​ദ് .കെ.​വി, ഹ​രി. കെ.​പി, സു​ന്ദ​രേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.