600 മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​രെ മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്ക് മാ​റ്റും
Tuesday, February 23, 2021 11:08 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യി​ൽ 600 മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​ർ അ​ധി​ക​മാ​യു​ണ്ടെ​ന്ന് മാ​നേ​ജ്മെ​ന്‍റ്. ഇ​വ​രെ ഫ്യു​വ​ൽ പ​മ്പ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ, ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് പു​ന​ർ​വി​ന്യ​സി​ക്കും. ഇ​തേ​ക്കു​റി​ച്ച് പ​ഠി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ എ​ട​പ്പാ​ൾ റീ​ജി​യ​ണ​ൽ വ​ർ​ക്ക്ഷോ​പ്പി​ലെ മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നീ​യ​ർ ജി.​പി.​പ്ര​ദീ​പ്കു​മാ​ർ, മാ​വേ​ലി​ക്ക​ര റീ​ജി​യ​ണ​ൽ വ​ർ​ക്ക്ഷോ​പ്പി​ലെ വ​ർ​ക്ക്സ് മാ​നേ​ജ​രു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എ​എംഡബ്ല്യു​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി കൊ​ണ്ട് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി​ജു പ്ര​ഭാ​ക​ര​ൻ ഉ​ത്ത​ര​വി​റ​ക്കി. ഇ​വ​ർ ആ​ഴ്ച​തോ​റും കെ​എ​സ്ആ​ർ​ടി​സി​യു​ടെ​യും കെ.​സി​ഫ്റ്റി​ന്‍റേ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ല്ക​ണം. സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്ക​ണം.
കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​ർ​ക്ക്ഷോ​പ്പു​ക​ളു​ടെ ആ​ധു​നി​ക​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല​യും ഇ​വ​ർ​ക്കാ​ണ്.​നി​ല​വി​ലു​ള്ള പാ​പ്പ​നം​കോ​ട്, മാ​വേ​ലി​ക്ക​ര, ആ​ലു​വ, എ​ട​പ്പാ​ൾ കോ​ഴി​ക്കോ​ട് എ​ന്നീ അ​ഞ്ച് റീ​ജി​യ​ണ​ൽ വ​ർ​ക്ക്ഷോ​പ്പു​ക​ൾ ആ​ധു​നി​ക​വ​ത്ക്ക​രി​ക്കും.14 റ​വ​ന്യു ജി​ല്ല​ക​ളി​ലും കേ​ന്ദ്ര​വ​ർ​ക്ക്ഷോ​പ്പു​ക​ളും ആ​റ് സ​ബ് വ​ർ​ക്ക്ഷോ​പ്പു​ക​ളു​മാ​യി​രി​ക്കും ഇ​നി ഉ​ണ്ടാ​വു​ക. ഇ​വ ആ​ധു​നി​ക​വ​ത്ക്ക​രി​ക്കും. ഇ​തി​നാ​വ​ശ്യ​മാ​യ പ​ണി​ക​ളു​ടെ റി​പ്പോ​ർ​ട്ടും ഈ ​ര​ണ്ടം​ഗ സ​മി​തി ത​യാ​റാ​ക്ക​ണം.
നി​ല​വി​ൽ ഡി​പ്പോ ക​ളോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ർ​ക്ക്ഷോ​പ്പു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ക​യോ അ​ത്യാ​വ​ശ്യം പ​ണി ചെ​യ്യു​ന്ന ഷെ​ഡു​ക​ളാ​യി ചു​രു​ക്കു​ക​യോ ചെ​യ്യും. നി​ല​വി​ലു​ള്ള​വ​ർ​ക്ക്ഷോ​പ്പു​ക​ൾ നി​ർ​ത്ത​ലാ​ക്കു​മ്പോ​ൾ, അ​ധി​കം വ​രു​ന്ന 600 ജീ​വ​ന​ക്കാ​രെ​യാ​ണ് മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി പു​ന​ർ​വി​ന്യ​സി​ക്കു​ന്ന​ത്.
ഓ​രോ ഡി​പ്പോ​ക​ളി​ലു​മു​ള്ള ബ​സു​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പും ഈ ​ര​ണ്ടം​ഗ സ​മി​തി ന​ട​ത്ത​ണം. മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​രു​ടെ പു​ന​ർ​വി​ന്യാ​സ​ത്തോ​ടൊ​പ്പം ബ​സു​ക​ളും പു​ന​ർ​വി​ന്യ​സി​ക്കും. ദീ​ർ​ഘ​ദൂ​ര റു​ട്ടു​ക​ളും ന​ല്ല ബ​സു​ക​ളും കെ-​സി​ഫ്റ്റി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് വേ​ണ്ടി കൂ​ടി​യാ​ണ് ബ​സു​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പും പു​ന​ർ​വി​ന്യാ​സ​വും.
നി​ല​വി​ലു​ള്ള ഡി​പ്പോ​ക​ളു​ടെ​യും വ​ർ​ക്ക്ഷോ​പ്പു​ക​ളു​ടെ​യും ത​ക​ർ​ച്ച​യ്ക്ക് ഇ​ത് ആ​ക്കം കൂ​ട്ടു​മെ​ന്നും സൂ​പ്പ​ർ ക്ലാ​സ് സ​ർ​വീ​സു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തോ​ടെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ത​ക​ർ​ച്ച​യ്ക്ക് വേ​ഗം വ​ർ​ധി​പ്പി​ക്കു​മെ​ന്നും ജീ​വ​ന​ക്കാ​ർ ആ​രോ​പി​ച്ചു.
കോ​ർ​പ്പ​റേ​ഷ​ന്‍റെ ഈ ​ന​ട​പ​ടി​യോ​ട് ഡി​പ്പോ​ക​ളു​ള്ള സ്ഥ​ല​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ജ​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​മെ​ന്ന് ഉ​റ​പ്പാ​ണ്.