റി​ങ്കി കു​മാ​രി ഇനി ഡ​ൽ​ഹി​യി​ലേ​ക്ക്
Thursday, February 25, 2021 11:38 PM IST
കൊല്ലം: എ​സ്എ​സ് സ​മി​തിയിലെ സ്നേഹ പരിലാ ളനകൾക്ക് ശേഷം ഡ​ൽ​ഹി ഷ​ഹ​ദാ​ര സ്വ​ദേ​ശി​നി റി​ങ്കികു​മാ​രി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​യി.

റി​ങ്കി​യെ കൂ​ട്ടി​ക്കൊ​ണ്ട ു പോ​കാ​ൻ പി​താ​വ് രാ​ജേ​ന്ദ്ര പ്ര​സാ​ദ് വ​ർ​മക്ക് പു​റ​മെ ബ​ന്ധു​ ന​രേ​ഷ്, ആ​സ്പ​യ​റി​ങ് ലൈ​വ്സ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി മ​നീ​ഷ്, ചീ​ഫ് ക​ണ്‍​വീ​ന​ർ ഫ​രി​ഹാ​സു​മ​ൻ എ​ന്നി​വ​രും എ​ത്തി​യി​രു​ന്നു. അ​ന്യ സം​സ്ഥാ​ന​ക്കാ​രാ​യ അ​ന്തേ​വാ​സി​ക​ളു​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ടെത്താ​ൻ എ​സ്എ​സ് സ​മി​തി​യെ സ​ഹാ​യി​ച്ചു വ​രു​ന്ന സം​ഘ​ട​ന​യാ​ണ് ആ​സ്പ​യ​റി​ങ് ലൈ​വ്സ്.

2020 ജ​നു​വ​രി 28ന് ​മാ​ന​സി​ക നി​ല ത​ക​രാ​റി​ലാ​യ അ​വ​സ്ഥ​യി​ലാ​ണ് ഇ​വ​രെ എ​സ്എ​സ് സ​മി​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കി​ളി​കൊ​ല്ലൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് അ​ല​ഞ്ഞ് ന​ട​ന്നപ്പോൾ ആണ് സി​റ്റി വ​നി​താ പോ​ലീ​സ് 28 കാ​രി​യും അ​വി​വാ​ഹി​ത​യു​മാ​യ ഇ​വ​രെ ഇ​വി​ടെ എ​ത്തി​ച്ച​ത്. വീ​ടി​നു സ​മീ​പ​മു​ള്ള ഷ​ഹ​ദാ​ര റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ൽ നി​ന്ന് പ​ല ട്രെ​യി​നു​ക​ൾ മാ​റി​ക്ക​യ​റി​യാ​കാം കി​ളി​കൊ​ല്ലൂ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​തെ​ന്നാ​ണ് നി​ഗ​മ​നം.

പേ​രൂ​ർ​ക്ക​ട മാ​ന​സി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ര​ണ്ടാഴ​ച​ത്തെ ചി​കി​ത്സ​ക്കു ശേ​ഷം എ​സ്എ​സ് സ​മി​തി​യി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു. 2019 ന​വം​ബ​ർ 29ന് ​മ​ക​ളെ കാ​ണാ​താ​യും തു​ട​ർ​ന്ന് ഡ​ൽ​ഹി ഷ​ഹ​ദാ​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യും പി​താ​വ് പ​റ​ഞ്ഞു. 2016 മു​ത​ൽ റി​ങ്കി കു​മാ​രി മാ​ന​സി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യും ചി​ല നാ​ട​ൻ ചി​കി​ത്സ​ക​ൾ ന​ട​ത്തി​യി​രു​ന്ന​താ​യും ബന്ധു പ​റ​ഞ്ഞു. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഫ്രാ​ൻ​സി​സ് സേ​വ്യ​റും സംബന്ധിച്ചു.