കൊ​ല്ലം രൂ​പ​തയുടെ സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത കൈ​യേ​റ്റം
Saturday, February 27, 2021 11:29 PM IST
കൊല്ലം: കൊ​ട്ടി​യം ജം​ഗ്ഷ​നു സ​മീ​പത്ത് കൊ​ല്ലം രൂ​പ​ത​യു​ടെ കൈ​വ​ശ​ത്തി​ലു​ള്ള മൂ​ന്ന് ഏ​ക്ക​റി​ൽ​പ്പ​രം വി​സ്തീ​ർ​ണമു​ള്ള സ്ഥ​ല​ത്ത് അനധികൃത കൈ​യേ​റ്റ​ശ്ര​മം. കൊ​ല്ലം മെ​ത്രാ​നാ​യി​രു​ന്ന ബെ​ൻ​സി​ഗ​ർ തി​രു​മേ​നി 86 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് സ്വ​കാ​ര്യ​വ്യ​ക്തി​ക​ളി​ൽ നി​ന്നും വി​ല​യ്ക്കു വാ​ങ്ങി​യ​താ​ണ് ഈസ്ഥ​ലം.

ഈ ​സ്ഥ​ല​ത്താ​ണ് കൊ​ല്ലം രൂ​പ​ത​യു​ടെ മാ​നേ​ജു​മെ​ന്‍റി​നു കീ​ഴി​ലു​ള്ള സി​എ​ഫ്എ​ച്ച്എ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥിക​ളും ത​ദ്ദേ​ശ​വാ​സി​ക​ളാ​യ കു​ട്ടി​ക​ളും കാ​യി​ക​പ​രി​ശീ​ല​നം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. കു​റ​ച്ചു​നാ​ൾ മു​ന്പാ​ണ് ഒ​രു സ്വ​കാ​ര്യ​വ്യ​ക്തി ത​ന്‍റെ ഡ്രൈ​വിം​ഗ് സ്കൂ​ൾ ന​ട​ത്തി​പ്പി​നാ​യി ഗ്രൗ​ണ്ടി​ന്‍റെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി നി​ശി​പ്പി​ച്ച് അ​ന​ധി​കൃ​ത കൈ​യേ​റ്റം ആ​രം​ഭി​ച്ച​ത്.
കൈ​യേ​റ്റം മൂ​ലം കു​ട്ടി​ക​ളു​ടെ കാ​യി​ക​പ​രി​ശീ​ല​നം ത​ട​സ​പ്പെ​ടു​ക​യും സ്കൂ​ൾകു​ട്ടി​ക​ൾ​ക്ക് അ​പ​ക​ട​മു​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തി​വ​രി​ക​യുമാ​ണ്.

ഈസ്ഥ​ലം കൊ​ല്ലം രൂ​പ​ത​യു​ടേ​ത​ല്ലെ​ന്നു​ള്ള ത​ര​ത്തി​ൽ ചിലർ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തി​വ​രു​ന്നു. ഗ്രൗ​ണ്ട് സം​ര​ക്ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും അ​ടി​യ​ന്തി​ര​മാ​യി അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണം ദ്രുത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും കൊ​ല്ലം മെ​ത്രാ​സ​ന മ​ന്ദി​ര​ത്തി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കൊ​ല്ലം ബി​ഷ​പ് ഡോ.പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേരി ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ വി​കാ​രി ജ​ന​റൽ മോ​ണ്‍. വി​ൻ​സ​ന്‍റ് മ​ച്ചാ​ഡോ, പ്രെ​ക്യു​റേ​റ്റ​ർ ഫാ. ​സെ​ഫ​റി​ൻ കെ.​ബി, മീ​ഡി​യാ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ഐ​സ​ക് ഒൗ​സേ​പ്പ്, വൈ​ദി​ക​ർ, അ​ല്മാ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്രസംഗി​ച്ചു.