വാ​ക്സി​ൻ സ്വീ​ക​രി​ക്കേ​ണ്ട​ത് ഇ​ന്നി​ന്‍റെ ആ​വ​ശ്യ​ക​ത: ഡോ.​സി.ആ​ർ ജ​യ​ശ​ങ്ക​ർ
Saturday, February 27, 2021 11:29 PM IST
കൊ​ല്ലം: കോ​വി​ഡി​നെ തു​ട​ച്ചു​നീ​ക്കു​വാ​ൻ എ​ല്ലാ​വ​രും വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്ന് മു​ൻ ഡെ​പ്യൂ​ട്ടി ഡിഎംഓ ​ഡോ. സി. ​ആ​ർ ജ​യ​ശ​ങ്ക​ർ. ട്രാ​ക്ക് കോ​വി​ഡ് -19 നെ​തി​രെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ മു​ന്നൂ​റ്റി​യ​ൻ​പ​താം ദി​നാ​ച​ര​ണ​ത്തി​ന്‍റേ​യും കോ​വി​ഡ് വാ​ക്സി​ൻ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യാ​യ കോ​വി​ഡി​നെ​തി​രെ മു​ന്നോ​ട്ട് എ​ന്ന പ​ദ്ധ​തി​യു​ടെ​യും ഉ​ദ്ഘാ​ട​നം കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​വഹി​ച്ചു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു ഡോ ​സി. ആ​ർ. ജ​യ​ശ​ങ്ക​ർ.​

ട്രാ​ക്കും റെ​യി​ൽ​വേ പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വാ​ക്സി​ൻ ഇ​ന്നി​ന്‍റെ അ​വ​ശ്യ​ക​ത​യാ​ണെ​ന്നും അ​തി​ൽ നി​ന്ന് മാ​റി​നി​ൽ​ക്കു​വാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ലെ​ന്നും ഡോ. ​ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു.

ട്രാ​ക്ക് പ്ര​സി​ഡ​ന്‍റ് റി​ട്ട.ആ​ർ ടി ​ഓ സ​ത്യ​ൻ പി ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ ഗോ​പ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റെ​യി​ൽ​വേ പോ​ലീ​സ് എ​സ് എ​ച്ച് ഓ ​എ​സ്. ഐ ​മ​നോ​ജ്‌​കു​മാ​ർ, ട്രാ​ക്ക്സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ബു ഓ​ല​യി​ൽ, കോ​മേ​ഴ്‌​സ്യ​ൽ വി​ഭാ​ഗം സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ അ​ജി​ത് കു​മാ​ർ, ആ​ർപി.എ​ഫ് എ​സ് ഐ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ട്രാ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സ​ന്തോ​ഷ്‌, ലൈ​ഫ് മെ​മ്പ​ർ ജ​ലീ​ൽ എ​ന്നി​വ​ർ പ്രസംഗി​ച്ചു. തു​ട​ർ​ന്ന് കോ​വി​ഡ് വാ​ക്സി​ൻ ബോ​ധ​വ​ൽ​ക്ക​ര​ണ​വും, ലീ​ഫ് ലെ​റ്റ് വി​ത​ര​ണ​വും, മാ​സ്ക് സാ​നി​ട്ട​യ്‌​സ​ർ, ഗ്ലൗ​സ് എ​ന്നി​വ​യു​ടെ വി​ത​ര​ണ​വും പ​നി പ​രി​ശോ​ധ​ന​യും ന​ട​ത്തി.
എ​ല്ലാ ദി​വ​സ​വും രാ​വി​ലെ തി​ര​ക്കു​ള്ള സ​മ​യ​മാ​യ ഏ​ഴു മു​പ്പ​തു മു​ത​ൽ ഒ​ൻ​പ​തു വ​രെ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യും കോ​വി​ഡ് പ്ര​തി​രോ​ധ ഉ​ൽ​പന്ന​ങ്ങ​ളു​ടെ​യും ലീ​ഫ് ലെ​റ്റി​ന്‍റെ​യും വി​ത​ര​ണ​വും തു​ട​രും.