ജാ​ഥ​യ്ക്ക് തൊ​ഴി​ലാ​ളി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി
Tuesday, March 2, 2021 11:06 PM IST
ച​വ​റ: മ​ത്സ്യ​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സി​ഐ​റ്റി​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി ​പി ചി​ത്ത​ര​ഞ്ച​ൻ ന​യി​ക്കു​ന്ന ജാ​ഥ​യ്ക്ക് നീ​ണ്ട​ക​ര ഫി​ഷിം​ങ്ങ് ഹാ​ർ​ബ​റി​ൽ തൊ​ഴി​ലാ​ളി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് ജാ​ഥ​യെ സ്വീ​ക​രി​ക്കാ​നാ​യി ഹാ​ർ​ബ​റി​ലെ​ത്തി ചേ​ർ​ന്ന​ത്.
സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സി​ഐ​റ്റി​യു ഏ​രി​യാ സെ​ക്ര​ട്ട​റി പി ​ആ​ർ ര​ജി​ത് അ​ധ്യ​ക്ഷ​നാ​യി. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ കെ ​ല​തീ​ശ​ൻ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ ജാ​ഥാ അം​ഗ​ങ്ങ​ളെ കൂ​ടാ​തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സി​ഐ​റ്റി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി ​മ​നോ​ഹ​ര​ൻ, മ​ത്യാ​സ് അ​ഗ​സ്റ്റി​ൻ, ആ​ർ ര​വീ​ന്ദ്ര​ൻ, എ​സ് ശ​ശി​വ​ർ​ണ​ൻ, ജെ ​ജോ​യി, ജോ​യി ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ൻ പി ​പി ചി​ത്ത​ര​ഞ്ച​ൻ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി.