സ്പെ​ഷ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ക്കു​ന്നു
Wednesday, March 3, 2021 10:36 PM IST
കൊ​ട്ടാ​ര​ക്ക​ര: സം​സ്ഥാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ലം റൂ​റ​ല്‍ പോ​ലീ​സ്‌ ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി സ്പെ​ഷ​ല്‍ പോ​ലീ​സ്‌ ഓ​ഫീ​സ​ര്‍​മാ​രാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​തി​ന് അ​ര്‍​ഹ​രാ​യ​വ​രി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
സേ​വ​ന​ത്തി​ല്‍ വി​ര​മി​ച്ച പോ​ലീ​സ്‌, സൈ​നി​ക, അ​ര്‍​ധ​സൈ​നി​ക വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍, 18 വ​യ​സ് പൂ​ര്‍​ത്തീ​ക​രി​ച്ച മു​ന്‍ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്‌, എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വെ​ള്ള പേ​പ്പ​റി​ല്‍ എ​ഴു​തി​യ അ​പേ​ക്ഷ, സേ​വ​ന രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ്‌ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ മു​ന്‍​പാ​കെ ഏ​ഴി​ന് മു​ന്‍​പാ​യി സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്.