കൊ​ട്ടാ​ര​ക്ക​ര​യി​ൽ ചു​രു​ക്ക​പ്പ​ട്ടി​ക​യാ​യി
Wednesday, March 3, 2021 10:36 PM IST
കൊ​ട്ടാ​ര​ക്ക​ര: തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ മു​ന്ന​ണി​ക​ൾ. ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ നി​ന്നും വി​ജ​യ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന പ്ര​ക്രി​യ​യാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്. പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക​പ്പു​റം പൊ​തു​സ​മ്മ​ത​നെ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ശ്ര​മം കൂ​ടി ന​ട​ത്തി വ​രു​ന്നു​ണ്ട് ബി​ജെ​പി.
യു​ഡി​എ​ഫി​ന്‍റെ പ​ട്ടി​ക​യി​ൽ നാ​ലു​പേ​രാ​ണ് ഇ​ടം പി​ടി​ച്ചി​ട്ടു​ള്ള​ത്. എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി.​വി​ഷ്ണു​നാ​ഥ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ർ.​ര​ശ്മി, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഹ​രി​കു​മാ​ർ, ഐ​എ​ൻ​റ്റി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ള്ള​ത്.
ഇ​തി​ൽ വി​ഷ്ണു​നാ​ഥ് മ​ന​സു തു​റ​ന്നി​ട്ടി​ല്ല. ചി​ല എ​തി​ർ​പ്പു​ക​ളും പാ​ർ​ട്ടി​ക്ക​ക​ത്തു​ണ്ട്. കൊ​ല്ലം സീ​റ്റി​ലേ​ക്കും ഇ​ദ്ദേ​ഹം പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​ട​തു കോ​ട്ട ത​ക​ർ​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ വി​ജ​യം ആ​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ് ര​ശ്മി. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ വി​ശ്വ​സ്ത​നും നോ​മി​നി​യു​മാ​ണ് ഹ​രി​കു​മാ​ർ. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ കാ​ര്യ​ത്തി​ൽ പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് ഘ​ട​ക​ങ്ങ​ൾ​ക്ക് താ​ൽ​പ​ര്യ​മി​ല്ല എ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്.
എ​ൽ​ഡി​എ​ഫി​ന്‍റെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ മൂ​ന്നു പേ​രു​ക​ളാ​ണു​ള്ള​ത്. നി​ല​വി​ലെ എം​എ​ൽ​എ ഐ​ഷാ​പോ​റ്റി, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ, ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി അ​രു​ൺ ബാ​ബു എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. ഐ​ഷാ പോ​റ്റി മൂ​ന്നു ത​വ​ണ മ​ൽ​സ​രി​ച്ചു ജ​യി​ച്ച​താ​യ​തി​നാ​ൽ സം​സ്ഥാ​ന​ക്ക​മ്മി​റ്റി ഇ​ള​വ​നു​വ​ദി​ക്ക​ണം. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന​തി​നാ​ൽ ബാ​ല​ഗോ​പാ​ലി​നും ഇ​തു ബാ​ധ​ക​മാ​ണ്. കൊ​ട്ടാ​ര​ക്ക​ര​യി​ൽ വി​വാ​ഹ ബ​ന്ധ​മു​ള്ള​യാ​ളാ​ണ് അ​രു​ൺ ബാ​ബു.
വി​ജ​യ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഐ​ഷാ​പോ​റ്റി​യെ ഒ​രി​ക്ക​ൽ​ക്കൂ​ടി മ​ൽ​സ​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സി​പി​എ​മ്മി​ന്‍റെ കീ​ഴ്ഘ​ട​ക​ങ്ങ​ളി​ൽ നി​ന്നും ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ണ്ട്. എ​ൻ​ഡി​എ​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ നാ​ലു​പേ​രാ​ണ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​യ​ക്ക​ൽ സോ​മ​ൻ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി.​ഗോ​പി​നാ​ഥ്, ക​ർ​ഷ​ക​മോ​ർ​ച്ച ജി​ല്ല പ്ര​സി​ഡ​ന്‍റ് ആ​യൂ​ർ മു​ര​ളി എ​ന്നി​വ​രാ​ണ് ലി​സ്റ്റി​ൽ ഇ​ടം നേ​ടി​യി​ട്ടു​ള്ള​ത്.
ആ​ദ്യ ര​ണ്ടു പേ​രും മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ​യു​ള്ള​വ​രും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ച്ച് വോ​ട്ടിം​ഗ് വി​ഹി​തം വ​ർ​ധി​പ്പി​ച്ചി​ട്ടു​ള്ള​വ​രു​മാ​ണ്. മ​റ്റു ര​ണ്ടു പേ​രും മ​ണ്ഡ​ല​ത്തി​ന് പു​റ​ത്ത് നി​ന്നു​ള്ള​വ​രാ​ണ്. ഇ​തോ​ടൊ​പ്പം ത​ന്നെ പൊ​തു​സ​മ്മ​ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​വും ബി​ജെ​പി ന​ട​ത്തി വ​രു​ന്നു.
ഈ ​ആ​ഴ്ച ത​ന്നെ സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച വ്യ​ക്ത​ത​യു​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​ണി നേ​തൃ​ത്വ​ങ്ങ​ൾ പ​റ​യു​ന്ന​ത്.