വോട്ടെല്ലാം പെട്ടിയിലാക്കാം: യുവജനതയോട് ജില്ലാ കളക്ടര്‍
Thursday, March 4, 2021 11:02 PM IST
കൊ​ല്ലം: വോ​ട്ടി​ട്ട് ജ​നാ​ധി​പ​ത്യം സാ​ര്‍​ഥ​ക​മാ​ക്ക​ണ​മെ​ന്ന് യു​വ​ജ​ന​ത​യോ​ട് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍. യു​വ​ത്വ​ത്തി​ന്‍റെ അ​വ​കാ​ശ​ബോ​ധം വോ​ട്ടു​പെ​ട്ടി​യി​ല്‍ നി​റ​യ്ക്കാ​ന്‍ ന​ട​ത്തു​ന്ന സ്വീ​പ് (സി​സ്റ്റ​മാ​റ്റി​ക് വോ​ട്ടേ​ഴ്‌​സ് എ​ഡ്യു​ക്കേ​ഷ​ന്‍ ആന്‍റ് ഇ​ല​ക്ട്ര​ല്‍ പാ​ര്‍​ട്ടി​സി​പ്പേ​ഷ​ന്‍ പ്രോ​ഗ്രാം) ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ശ്രീ​നാ​രാ​യ​ണ വ​നി​താ കോ​ള​ജി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ച്ച് പു​തു​ത​ല​മു​റ മാ​തൃ​ക​യാ​ക​ണം. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ മു​ന്‍​കൈ​യെ​ടു​ക്ക​ണം. 18 നും 19 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ് സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​ല്‍ ഏ​റ്റ​വും പി​ന്നി​ല്‍. നാ​ടി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​നു​ള്ള ഓ​രോ പൗ​ര​ന്‍റെ​യും അ​വ​കാ​ശ​മാ​ണ് ഈ ​വി​മു​ഖ​ത വ​ഴി ന​ഷ്ട​മാ​കു​ന്ന​ത്.
ഓ​രോ വി​ദ്യാ​ര്‍​ഥി​ക​ളും അ​വ​ര​വ​രു​ടെ പേ​ര് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഉ​ണ്ടോ എ​ന്ന് കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്ക​ണം. ഒന്പ​ത് വ​രെ പേ​ര് ചേ​ര്‍​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ട്. സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​രു​കാ​ര​ണ​വ​ശാ​ലും ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്നും ക​ള​ക്ട​ര്‍ ഓ​ര്‍​മി​പ്പി​ച്ചു. ‘എന്‍റെ വോ​ട്ട് എ​ന്‍റെ അ​വ​കാ​ശം’ എ​ന്ന സ​ന്ദേ​ശം വി​ദ്യാ​ര്‍​ഥി​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ ക്യാ​മ്പ​സു​ക​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തും എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
പ്രി​ന്‍​സി​പ്പ​ല്‍ നി​ഷാ ജെ. ​ത​റ​യി​ല്‍, എ​ന്‍എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പ്ര​ദീ​പ്, സ്വീ​പ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ജെ. ​ജോ​ണ്‍ മാ​ത്യു, ടി. ​ജി​ഹാ​ദ്, എ​ന്‍. ബൈ​ജു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.