കു​ന്ന​ത്തൂ​ർ സീ​റ്റ് സി​പി​എം ഏ​റ്റെ​ടു​ക്ക​ണം: ആ​ർ​എ​സ്പി ലെ​ഫ്റ്റ്
Saturday, March 6, 2021 11:40 PM IST
കൊ​ല്ലം: കു​ന്ന​ത്തൂ​ർ നി​യ​മ​സ​ഭാ സീ​റ്റ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​ർ​എ​സ്പി-​ലെ​ഫ്റ്റ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശ​ശി​കു​മാ​ർ ചെ​റു​കോ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ​യു​ടെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും ഇ​പ്പോ​ൾ ത​ങ്ങ​ളു​ടെ സം​ഘ​ട​ന​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

എ​ൽ‌​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് ഒ​രു സീ​റ്റ് ന​ൽ​ക​ണ​മെ​ന്നും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളെ നേ​രി​ൽ​ക്ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യ ആ​ർ​എ​സ്പി എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യു​ടെ​യും ഷി​ബു ബേ​ബി ജോ​ണി​ന്‍റെ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ.​അ​സീ​സി​നെ ഇ​വ​ർ മൂ​ല​യ്ക്ക് ഒ​തു​ക്കി. ഇ​തി​ൽ അ​സം​തൃ​പ്ത​രാ​യ പ്ര​വ​ർ​ത്ത​ക​ർ ഉ​ട​ൻ ആ​ർ​എ​സ്പി ലെ​ഫ്റ്റി​ൽ ചേ​രും.

ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യ്ക്ക് എ​തി​രേ എ​ല്ലാ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും 20ന് ​പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ശ​ശി​കു​മാ​ർ‌ അ​റി​യി​ച്ചു.