വില്ലുമലയിൽ കാ​ട്ടാ​ന​ക്കൂ​ട്ടം ആ​ദി​വാ​സി കോ​ള​നി​യി​ലെ കൃഷി നശിപ്പിച്ചു
Saturday, March 6, 2021 11:46 PM IST
കു​ള​ത്തൂ​പ്പു​ഴ: വി​ല്ലു​മ​ല ​ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ആ​ദി​വാ​സി കോ​ള​നി​യി​ലെ വ​യ​ലി​ലെ​ വാ​ഴ​ക​ളും തെ​ങ്ങു​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.

കു​ള​ത്തൂ​പ്പു​ഴ വി​ല്ലു​മ​ല ആ​ദി​വാ​സി കോ​ള​നി അ​നീ​ഷ് വി​ലാ​സം വീ​ട്ടി​ല്‍ ചെ​ല്ല​മ്മ, വി​ദ്യാ ഭ​വ​നി​ല്‍ അ​മ്പി​ളി എ​ന്നി​വ​രു​ടെ പു​ര​യി​ട​ത്തി​ലെ 12 തെ​ങ്ങു​ക​ളും നി​ര​വ​ധി വാ​ഴ​ക​ളും അ​ട​യ്ക്കാ​മ​ര​ങ്ങ​ളും ന​ശി​പ്പി​ച്ചു. കു​റെ ദി​വ​സ​ങ്ങ​ളാ​യി സ​മീ​പ​ത്തെ വ​ന​ത്തി​ല്‍ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ വ​നാ​തി​ര്‍​ത്തി​യി​ലെ സൗ​രോ​ര്‍​ജ വേ​ലി മ​റി​ക​ട​ന്ന് കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

നി​റ​യെ കാ​യ്ഫ​ല​മു​ള്ള തെ​ങ്ങ​ക​ളും ക​വു​ങ്ങു​ക​ളും മ​റി​ച്ചി​ട്ടും തൈ​തെ​ങ്ങു​ക​ളും വാ​ഴ​ക​ളും മ​റ്റും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചും നി​ല​യു​റ​പ്പി​ച്ച കാ​ട്ടാ​ന​ക​ള്‍ നേ​രം പു​ല​ര്‍​ന്ന ശേ​ഷ​മാ​ണ് കൃ​ഷി​യി​ട​ത്തി​ന്‍ നി​ന്നും മ​ട​ങ്ങി​യ​ത്. തൊ​ട്ട​ടു​ത്ത നി​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​ര​ച്ചീ​നികൃ​ഷി ര​ണ്ടു ദി​വ​സം മു​മ്പാ​ണ് വി​ള​വെ​ടു​ത്ത​ത്. അ​തി​നാ​ല്‍ ഇ​വി​ടെ രാ​ത്രി കാ​വ​ലി​നു ആ​ളു​ണ്ടാ​യി​രു​ന്നി​ല്ല.

രാ​വി​ലെ കൃ​ഷി​യി​ട​ത്തി​ല്‍ ജോ​ലി​ക്കാ​യെ​ത്തി​യ​വ​രാ​ണ് കാ​ട്ടാ​ന ഇ​റ​ങ്ങി​യ വി​വ​രം അ​റ​യു​ന്ന​ത്. ക​ല്ലു​വ​ര​മ്പ് സെ​ക്ഷ​ന്‍ വ​ന​പാ​ല​ക​രെ​യും വ​ന സം​ര​ക്ഷ​ണ സ​മി​തി​യെ​യും വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. കോ​ള​നി​ക്ക് ചു​റ്റു​മാ​യി വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് വ​നം വ​കു​പ്പ് സൗ​രോ​ര്‍​ജ വേ​ലി സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ക​രാ​ര്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ല്‍ അ​റ്റ​കു​റ്റ പ​ണി​ക​ളി​ല്ലാ​തെ സൗ​രോ​ര്‍​ജ പാ​ന​ലു​ക​ലും ബാ​റ്റ​റി സം​വി​ധാ​ന​വും ത​ക​രാ​റി​ലാ​യി​ട്ട് കാ​ല​ങ്ങ​ളാ​യി. ഇ​വ അ​റ്റകു​റ്റ പ​ണി ന​ട​ത്തി സം​ര​ക്ഷി​ക്കാ​ത്ത​താ​ണ് കാ​ട്ടുമൃ​ഗ​ങ്ങ​ള്‍ കൃ​ഷി​യി​ട​ത്തി​ലേ​ക്കെ​ത്തു​ന്ന​തി​നു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.