വം​ശ​നാ​ശം നേ​രി​ടു​ന്ന ഒ​ലീ​വ് റെ​ഡ് ലി ​ക​ട​ലാ​മ കു​ഞ്ഞു​ങ്ങ​ൾ ക​ട​ലി​ന്‍റെ അ​ഗാ​ധ​ത​യി​ലേ​ക്ക്
Tuesday, April 13, 2021 11:05 PM IST
ചാ​ത്ത​ന്നൂ​ർ : വം​ശ​നാ​ശം നേ​രി​ടു​ന്ന അ​പൂ​ർ​വ ഇ​ന​ത്തി​ൽ​പ്പെ​ട്ട ഒ​ലീ​വ് റെ​ഡ് ലി ​ക​ട​ലാ​മ​യു​ടെ മു​ട്ട​ക​ൾ പ​ര​വൂ​ർ പൊ​ഴി​ക്ക​ര ക​ട​പ്പു​റ​ത്ത് വി​രി​ഞ്ഞു.
മു​ട്ട വി​രി​ഞ്ഞ 60 കു​ഞ്ഞു​ങ്ങ​ളെ​യും ക​ട​ലാ​ഴ​ങ്ങ​ളി​ലേ​യ്ക്ക് യാ​ത്ര​യാ​ക്കി. റെ​ഡ് ലി ​ഒ​ലീ​വ് ഇ​ന​ത്തി​ൽ​പ്പെ​ട്ട ക​ട​ലാ​മ​ക​ൾ ഏ​റ്റ​വു​മ​ധി​കം കാ​ണ​പ്പെ​ടു​ന്ന​ത് ഒ​റീ​സാ ക​ട​ൽ തീ​ര​ത്താ​ണ്. ഇ​തി​നെ മ​നു​ഷ്യ​ർ ആ​ഹാ​ര​മാ​ക്കു​ന്ന​തി​നാ​ൽ ഈ ​അ​പൂ​ർ​വ ഇ​നം ക​ട​ലാ​മ ക​ൾ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്.പൊ​ഴി​ക്ക​ര​യി​ൽ ഈ ​ഇ​നം ക​ട​ലാ​മ​ക​ൾ മു​ട്ട​യി​ടാ​റു​ണ്ടെ​ന്ന് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ക​ട​ൽ​ഭി​ത്തി ഇ​ല്ലാ​ത്ത തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഒ​ലി​വ് റെ​ഡ് ലി ​ഇ​ന​ത്തി​ൽ​പ്പെ​ട്ട ക​ട​ലാ​മ​ക​ൾ മു​ട്ട​യി​ടാ​റു​ള്ള​ത്. 45 മു​ത​ൽ 60 ദി​വ​സം വ​രെ​യാ​ണ് മു​ട്ട വി​രി​യാ​ൻ എ​ടു​ക്കു​ന്ന സ​മ​യം .പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യാ​ൽ ഇ​വ​യ്ക്ക് 50 മു​ത​ൽ 60 കി​ലോ വ​രെ തൂ​ക്കം വ​രും.
പൊ​ഴി​ക്ക​ര​യി​ലെ മ​ത്സ്യ​തൊ​ഴി​ലാ​ളി​യാ​യ അ​ബ്ദു​ൽ അ​സീ​സാ​ണ് ക​ട​ലാ​മ​യു​ടെ മു​ട്ട​ക​ൾ ക​ണ്ടെ​ത്തി​യ​ത്. അ​ദ്ദേ​ഹം വ​ന്യ​ജീ​വി​ക​ളെ നി​രീ​ക്ഷി​ക്കു​ന്ന സം​ഘ​ട​ന​യാ​യ തി​രു​വ​ന​ന്ത​പു​ര​ത്തെ ട്രാ​വ​ൻ​കൂ​ർ നേ​ച്ച​ർ ഹി​സ്റ്റ​റി സൊ​സൈ​റ്റി അം​ഗ​ങ്ങ​ളെ വി​വ​ര​മ​റി​യി​ച്ചു. സൊ​സൈ​റ്റി പ്ര​തി​നി​ധി​ക​ളാ​യ അ​ൻ​സി​ൽ, ഷെ​രീ​ഫ്, ഡോ. ​ക​മ​ലേ​ഷ് സ​ദാ​ശി​വ​ൻ, ജ​യ​കു​മാ​ർ, ഷാ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന 15 അം​ഗ സം​ഘം പൊ​ഴി​ക്ക​ര​യി​ലെ​ത്തി.
പ​ക്ഷി​ക​ൾ, പാ​മ്പ്, തെ​രു​വ് നാ​യ​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നും മു​ട്ട​ക​ൾ​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ൻ ഇ​വ​യെ കൂ​ടു​ക​ളി​ലാ​ക്കി, രാ​പ​ക​ൽ കാ​വ​ലി​ന് ആ​ളു​ക​ളെ​യും നി​ർ​ത്തി. 52 ദി​വ​സം മു​മ്പ് ക​ണ്ടെ​ത്തി​യ മു​ട്ട​ക​ൾ 60 എ​ണ്ണം വീ​തം അ​ഞ്ച് കൂ​ടു​ക​ളി​ലാ​യാ​ണ് വി​രി​യാ​നാ​യി സൂ​ക്ഷി​ച്ച​ത്. ഇ​തി​ൽ ഒ​രു കു​ട്ടി​ലെ മു​ട്ട​ക​ൾ മാ​ത്ര​മാ​ണ് വി​രി​ഞ്ഞ​ത്.
ഇ​തി​ന് മു​മ്പും ഇ​വി​ടെ ഇ​ത്ത​രം മു​ട്ട​ക​ൾ ക​ണ്ടി​ട്ടു​ണ്ടെ​ന്ന് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ക​ട​ൽ​ഭി​ത്തി ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​വ മു​ട്ട​യി​ടു​ന്ന​ത്. രാ​ത്രി​യി​ൽ വി​രി​യു​ന്ന മു​ട്ട​യി​ലെ കു​ഞ്ഞു​ങ്ങ​ൾ സ്വ​യം ക​ട​ലി​ലേ​യ്ക്ക് പോ​കു​ക​യാ​ണ് പ​തി​വ്. ഒ​ലി​വ് റെ​ഡ് ലി ​ആ​മ​ക്കു​ഞ്ഞു​ങ്ങ​ളെ ക​ട​ലി​ലേ​ക്ക് യാ​ത്ര​യാ​ക്കാ​ൻ കൊ​ല്ലം സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ക​ൺ​സ​ർ​വേ​റ്റ​ർ സി​ദ്ദി​ഖ്, അ​സി​സ്റ്റ​ന്‍റ് ക​ൺ​സ​ർ​വേ​റ്റ​ർ അ​നി​ൽ​കു​മാ​ർ, റേ​ഞ്ച് ഓ​ഫീ​സ​ർ ബാ​ബു​രാ​ജ് പ്ര​സാ​ദ്, റേ​ഞ്ച് ഓ​ഫീ​സ​ർ സു​രേ​ഷ് എ​ന്നി​വ​രും എ​ത്തി​യി​രു​ന്നു.