മ​ദ്യ വി​ൽ​പ​ന​യി​ൽ പ​ണം കു​റ​ഞ്ഞ​തി​നെ ചൊ​ല്ലി ത​ർ​ക്കം: ഒ​രാ​ൾ വെ​ട്ടേ​റ്റു
Tuesday, April 13, 2021 11:05 PM IST
ച​വ​റ : മ​ദ്യ വി​ൽ​പ​ന​യി​ൽ പ​ണം കു​റ​ഞ്ഞ​തി​നെ ചൊ​ല്ലി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റ് മെ​ഡി​ക്ക​ൽ കോ​ളേ​ജ്ആ​ശു​പ​ത്രി​യി​ൽ. ച​വ​റ വ​ട്ട​ത്ത​റ കാ​വു​വി​ള കി​ഴ​ക്കേ​ത​റ വീ​ട്ടി​ൽ പ്ര​മോ​ദ് (26)നെ​യാ​ണ് ത​ല​യ്ക്കും തോ​ളി​നും കാ​ലി​നും വെ​ട്ടേ​റ്റ് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ : ത​ട്ടാ​ശേ​രി ജം​ഗ്‌​ഷ​ന്‌ പ​ടി​ഞ്ഞാ​റ് വീ​ട്ടി​ൽ അ​ന​ധി​കൃ​ത മ​ദ്യ വി​ല്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന സ​ന്തോ​ഷ് ഭ​വ​നി​ൽ കു​ട്ട​ൻ എ​ന്ന് വി​ളി​ക്കു​ന്ന സു​നി​ലി (37 )ന്‍റെ വീ​ട്ടി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ പ്ര​മോ​ദ് മ​ദ്യം വാ​ങ്ങാ​നെ​ത്തി . നൂ​റു രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ മ​ദ്യം കൊ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യും അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന എ​ക്‌​സൈ​സി​നെ കൊ​ണ്ട് പി​ടി​പ്പി​ക്കു​മെ​ന്ന് പ്ര​മോ​ദ് സു​നി​ലി​നോ​ട് പ​റ​യു​ക​യും ചെ​യ്തു​വ​ത്രേ.
പ്ര​മോ​ദ് അ​ൽ​പ​നേ​രം ക​ഴി​ഞ്ഞു സു​ഹൃ​ത്തു​മാ​യി തി​രി​കെ​യെ​ത്തി വീ​ണ്ടും വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യും തു​ട​ർ​ന്ന് സു​നി​ലി​ന്‍റെ സ​ഹാ​യി​യും അ​യ​ൽ​വാ​സി​യു​മാ​യ സാ​ബു​വും കൂ​ടി പ്ര​മോ​ദി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും തോ​ളി​നും വെ​ട്ടേ​റ്റ് ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ ക​ണ്ട പ്ര​മോ​ദി​നെ ച​വ​റ പോ​ലീ​സെ​ത്തി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സാ​ബു ഒ​ന്നാം പ്ര​തി​യാ​യും സു​നി​ൽ ര​ണ്ടാം പ്ര​തി​യാ​യും വ​ധ ശ്ര​മ​ത്തി​ന്‌ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​രു​വ​രും ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി

കൊ​ല്ലം: ജി​ല്ല​യി​ലെ എ​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ക​ളി​ലു​മാ​യി പി​ഴ ഒ​ടു​ക്കി തീ​ര്‍​ക്കാ​വു​ന്ന കേ​സു​ക​ള്‍​ക്കാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക സി​റ്റി​ങ്ങു​ക​ളി​ല്‍ 9549 കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി. ഹൈ​ക്കോ​ട​തി​യു​ടെ പ്ര​ത്യേ​ക നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ജി​ല്ലാ ജ​ഡ്ജി പി. ​കൃ​ഷ്ണ​കു​മാ​ര്‍, ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് പ്ര​സൂ​ണ്‍ മോ​ഹ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ര്‍​ച്ച് 13 നും ​ഏ​പ്രി​ല്‍ 10 നും ​ന​ട​ത്തി​യ സി​റ്റി​ങ്ങു​ക​ളി​ല്‍ 1.54 കോ​ടി രൂ​പ പി​ഴ​യി​ന​ത്തി​ല്‍ ഈ​ടാ​ക്കി. കേ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തി​യ​ത്.