നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ നി​ന്നും പ​ണ​വും മൊ​ബൈ​ലു​ക​ളും മോ​ഷ​ണം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Thursday, April 15, 2021 11:06 PM IST
ച​വ​റ: നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ നി​ന്നും പ​ണ​വും മൊ​ബൈ​ലു​ക​ളും മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി. കൊ​ല്ലം വ​ട​ക്കേ​വി​ള അ​യ​ത്തി​ൽ ക​രു​വേ​ലി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ നി​ന്നും കൊ​ല്ലം പ​ള്ളി​ത്തോ​ട്ട​ത്ത് വെ​ളി​ച്ചം ന​ഗ​ർ 168 ൽ ​താ​മ​സി​ച്ചു വ​രു​ന്ന അ​ൻ​ഷാ​ദാ ( 48 ) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 13 ന് ​പു​ല​ർ​ച്ചെ അഞ്ചോ​ടെ ദേ​ശീ​യ പാ​ത​യോ​ര​ത്ത് നീ​ണ്ട​ക​ര​പ​ള്ളി​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.
മ​ൺ​ച്ച​ട്ടി വ്യ​പാ​രി​ക​ളി​ൽ നി​ന്നു​മാ​ണ് പ​ണം അ​പ​ഹ​രി​ച്ച​ത്. നാ​ഗ​ർ​കോ​വി​ൽ നി​ന്നും വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​ൺ​പാ​ത്ര​ങ്ങ​ൾ ഇ​റ​ക്കി ക​രു​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ത്തേ​യ്ക്ക വ​രു​ന്ന​തി​നി​ട​യി​ൽ ഇ​വ​ർ വാ​ഹ​നം ഒ​തു​ക്കി ഉ​റ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യ മോ​ഷ​ണ സം​ഘം വാ​ഹ​ന​ത്തി​ന്‍റെ ക്യാ​ബി​നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 45,000 രൂ​പ​യും ര​ണ്ട് മൊ​ബൈ​ലും ക​വ​ർ​ന്ന​ത്. ശ​ബ്ദം കേ​ട്ട് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ണ​ർ​ന്ന​പ്പോ​ൾ മോ​ഷ്ടാ​ക്ക​ൾ ഓ​ട്ടോ​യി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. എ​ന്നാ​ൽ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ച​വ​റ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ഷണ സം​ഘ​ത്തി​ൽ​പ്പെ​ട്ട ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ അ​ൻ​ഷാ​ദ് പി​ടി​യി​ലാ​യ​ത് .
ച​വ​റ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ച്ച്.​അ​നി​ൽ​കു​മാ​ർ, എ​സ്ഐ​മാ​രാ​യ സു​ധീ​ഷ്, ആ​ർ.ര​ജീ​ഷ് അ​ഡീ​ഷ​ണ​ൽ എ​സ്ഐ ​ര​വീ​ന്ദ്ര​ൻ, ഗ്രേ​ഡ് എ​സ്ഐ ​ശി​വ​ജി, ജൂ​നി​യ​ർ എ​സ്ഐ ​ദി​നേ​ശ് സിപിഒ ​ജോ​സ് ബ​ർ​ണാ​ഡ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ​പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ആ​ളി​നെ കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന . ഇ​വ​ർ യാ​ത്ര ചെ​യ്ത ഓ​ട്ടോ​റി​ക്ഷ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട് .