അ​ധഃ​സ്ഥി​ത വ​ർ​ഗ വി​മോ​ച​നം നേ​ട​ണ​മെ​ങ്കി​ൽ അം​ബേ​ദ്ക​റു​ടെ പാ​ത പി​ന്തു​ട​ര​ണ​മെ​ന്ന്
Friday, April 16, 2021 10:55 PM IST
ചാ​ത്ത​ന്നൂ​ർ: സ്‌​ത്രീ​ക​ളു​ടെ​യും അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട മു​ഴു​വ​ൻ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യാ​ണ് ഡോ. ​ബി ആ​ർ അം​ബേ​ദ്ക്ക​ർ പോ​രാ​ട്ടം ന​ട​ത്തി​യ​തെ​ന്ന് ഡോ. ​ബി ആ​ർ അം​ബേ​ദ്ക​ർ ക​ൾ​ച്ച​റ​ൽ ആ​ന്‍റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സു​ഭാ​ഷ് പു​ളി​ക്ക​ൽ പ​റ​ഞ്ഞു.
ജാ​തി വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന് സ​മാ​ന്ത​ര​മാ​യി അ​ധഃ​സ്ഥി​ത സ​മൂ​ഹ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നും അ​വ​രെ രാ​ഷ്ട്രീ​യ​മാ​യി സം​ഘ​ടി​പ്പി​ക്കു​വാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ അം​ബേ​ദ്‌​ക​റു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ വി​ല​പ്പെ​ട്ട​ത് ആ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഡോ. ​ബി ആ​ർ അം​ബേ​ദ്ക​ർ 130-ാം ജ​യ​ന്തി സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ട്ര​സ്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വഹിച്ചു. ജോ​ൺ എ​ബ്ര​ഹാം, ചി​റ​ക്ക​ര ഷാ​ബു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഇ​ന്ദി​ര, മീ​നാ​ട് സ​ജു, ഷാ​ജി മാ​മ്പ​ഴ​ത്ത്, പ്ര​ദീ​പ്, അ​ര​വി​ന്ദ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു