സി​പി​എ​മ്മി​ന്‍റേ​ത് പൊ​ള്ള​യാ​യ അ​വ​കാ​ശ​വാ​ദം: പി. ​ജെ​ർ​മി​യാ​സ്
Friday, April 16, 2021 10:55 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ 11 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന് സി​പി​എം പൊ​ള്ള​യാ​യ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി പി ​ജ​ർ​മി​യാ​സ് പ​റ​ഞ്ഞു.
തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ പ​റ്റി സി​പി​എം ക​ണ​ക്കു​കൊ​ണ്ട് ക​സ​ർ​ത്ത് കാ​ട്ടു​ക​യാ​ണെ​ന്നും ച​വ​റ​യി​ലും ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും സി​പി​എം ക​ണ​ക്കു​കൂ​ട്ടു​ന്ന ഭൂ​രി​പ​ക്ഷം കാ​ണു​മ്പോ​ൾ ത​ന്നെ അ​റി​യാം. ഓ​ൾ പ്ര​മോ​ഷ​ൻ കൊ​ടു​ത്താ​ൽ പോ​ലും ജി​ല്ല​യി​ലെ 11 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് 2016 -ലെ ​വി​ജ​യം ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് എ​ന്നും ജെ​ർ​മി​യാ​സ് പ​റ​ഞ്ഞു.
കൊ​ല്ല​ത്തും കു​ണ്ട​റ​യി​ലും കു​ന്ന​ത്തൂ​രി​ലും കൊ​ട്ടാ​ര​ക്ക​ര​യി​ലും ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ഭൂ​രി​പ​ക്ഷം അ​വ​കാ​ശ​പ്പെ​ടാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും കു​ണ്ട​റ​യി​ൽ ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യും കൊ​ട്ടാ​ര​ക്ക​ര​യി​ൽ കെ​എ​ൻ ബാ​ല​ഗോ​പാ​ലും വി​ജ​യി​ക്കു​മെ​ന്ന് വി​ല​യി​രു​ത്തി​യി​രി​ക്കു​ന്ന​ത് അ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന അ​വ​ലോ​ക​ന​യോ​ഗം ആ​യ​തു​കൊ​ണ്ടാ​ണെ​ന്നും ജ​ർ​മി​യാ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

വാ​ഹ​നം ആ​വ​ശ്യ​മു​ണ്ട്

കൊല്ലം: മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് ചാ​മ​ക്ക​ട ജി​ല്ലാ ഓ​ഫീ​സ് ഉ​പ​യോ​ഗ​ത്തി​ന് യൂ​ട്ടി​ലി​റ്റി വാ​ഹ​നം ആ​വ​ശ്യ​മു​ണ്ട്. 30 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ ദ​ര്‍​ഘാ​സു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം.ഫോൺ: 0474-2762117.