തു​ന്പ​റ മാ​ർ​ക്ക​റ്റ് ന​വീ​ക​രി​ക്ക​ണം
Friday, April 16, 2021 11:20 PM IST
കൊ​ല്ലം: മു​ണ്ടയ്ക്ക​ൽ തു​ന്പ​റ മാ​ർ​ക്ക​റ്റ് ന​വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ണ്ടയ്ക്ക​ൽ ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം റ​സി​ഡ​ൻ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ദി​വ​സ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ർ​ക്ക​റ്റാ​ണ്. 1984 ലാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. അ​തി​നു​ശേ​ഷം യാ​തൊ​രു​വി​ധ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​ട്ടി​ല്ല. മ​റ്റ് പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളു​മി​ല്ല. മ​ഴ​യാ​യാ​ൽ കൂ​ടു​ത​ൽ ദു​രി​ത​പൂ​ർ​ണ​മാ​കും. മാ​ർ​ക്ക​റ്റി​ൽ സ്ഥ​ല​പ​രി​മി​തി​യു​ടെ പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ട്.
മാ​ർ​ക്ക​റ്റി​ന് എ​തി​ർ​വ​ശം ന​ഗ​ര​സ​ഭാ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് പി​റ​കു​വ​ശം കോ​ർ​പ്പ​റേ​ഷ​ൻ വ​ക സ്ഥ​ലം കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ക​യാ​ണ്. ഈ ​സ്ഥ​ലം കൂ​ടി മാ​ർ​ക്ക​റ്റി​നാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
മു​ണ്ടയ്ക്ക​ൽ എ​ച്ച് ആന്‍റ് സി ​റോ​ഡി​ലും തു​ന്പ​റ മാ​ർ​ക്ക​റ്റ് റോ​ഡി​ലും തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്. തെ​രു​വ് നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി എ​ത്തി ക​ടി​പി​ടി​കൂ​ടു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് വ​ഴി ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് എ.​ജെ. ഡി​ക്രൂ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ. ബാ​ബു, എ​ൻ. നി​യാ​സ്, ജി. ​ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളായി പ്ര​സി​ഡ​ന്‍റ് - എ.​ജെ. ഡി​ക്രൂ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് - എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ജി. ​ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി - എ​ൽ ബാ​ബു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി - എ​ൻ. നി​യാ​സ്, ബി. ​വി​മ​ല, ട്ര​ഷ​റ​ർ - റ്റി. ​ബി​ജു എന്നിവരെ തെരഞ്ഞെടുത്തു.

ക​ംപ്യൂ​ട്ട​ര്‍ കോ​ഴ്‌​സ്

കൊല്ലം: ശാ​സ്താം​കോ​ട്ട എ​ല്‍ ബി ​എ​സ് സെ​ന്റ​റി​ല്‍ എ​സ്.​എ​സ്.​എ​ല്‍.​സി ജ​യി​ച്ച​വ​ര്‍​ക്കാ​യി 26 ന് ​ആ​രം​ഭി​ക്കു​ന്ന ഡേ​റ്റാ എ​ന്‍​ട്രി ആ​ന്റ് ഓ​ഫീ​സ് ആ​ട്ടോ​മേ​ഷ​ന്‍(​ഇം​ഗ്ലീ​ഷും മ​ല​യാ​ള​വും) കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.
എ​സ് സി/​എ​സ്​ടി/​ഒ​ഇ​സി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് ഫീ​സ് സൗ​ജ​ന്യം ല​ഭി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ സെ​ന്‍റ​റി​ലും 9446854661, 7510297507, 0476-2831122 എ​ന്നീ ന​മ്പ​രു​ക​ളി​ലും ല​ഭി​ക്കും.