പ​ത്ര വി​ത​ര​ണക്കാ​ര​ന്‍റെ ഫോ​ണ്‍ ബൈ​ക്കി​ലെ​ത്തി​യ​വ​ര്‍ ത​ട്ടി​യെ​ടു​ത്തു
Saturday, April 17, 2021 11:27 PM IST
ച​വ​റ : പ​ത്രം വി​ത​ര​ണം ചെ​യ്യാ​ന്‍ പോ​കു​ന്ന​തി​നി​ട​യി​ല്‍ പ​ത്ര വി​ത​ര​ണ​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ബൈ​ക്കി​ലെ​ത്തി​യ​വ​ര്‍ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. പ​ന്മ​ന മു​ല്ല​ക്കേ​രി ക​ട​യ്‌​ക്കേ​ത്ത് പ​ടീ​റ്റ​തി​ല്‍ ഷെ​ഫീ​ക്കി​ന്‍റെ പ​തി​നേ​ഴാ​യി​രം രൂ​പ വി​ല​യു​ള്ള ഫോ​ണാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഇ​ട​പ്പ​ള്ളി​ക്കോ​ട്ട പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പം വെ​ച്ച് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ക​വ​ര്‍​ന്ന​ത്.

സൈ​ക്കി​ളി​ല്‍ പ​ത്രം വി​ത​ര​ണം ചെ​യ്യ​നാ​യി​പ്പോ​കു​ന്ന​തി​നി​ട​യി​ല്‍ ഫോ​ണ്‍ വ​ന്ന​തി​നെ തു​ട​ര്‍​ന്ന് സൈ​ക്കി​ള്‍ നി​ര്‍​ത്തി ഷെ​ഫി​ഖ് ഫോ​ണി​ല്‍ സം​സാ​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം അ​ടു​ത്തെ​ത്തി ഫോ​ണ്‍ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ച​വ​റ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ര​ണ്ടു മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് ന​ല്ലേ​ഴ്ത്തു മു​ക്കി​നു സ​മീ​പം വെ​ച്ചും സ​മാ​ന​മാ​യ ത​ര​ത്തി​ല്‍ മ​റ്റൊ​രു പ​ത്ര വി​ത​ര​ണ​ക്കാ​ര​ന്റെ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്‌.