പോ​ലീ​സ് പ​രി​ശോധ​ന​ക​ൾ അ​തി​രു ക​ട​ക്കു​ന്നു
Tuesday, April 20, 2021 10:36 PM IST
കൊ​ല്ലം: കോ​വി​ഡി​ന്‍റെ തീ​വ്ര​വ്യാ​പ​നം പി​ടി​ച്ചു​നി​ർ​ത്താ​ൻ പോ​ലീ​സ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കാ​ൻ മാ​ത്ര​മാ​യി മാ​റി​യെ​ന്ന് വ്യാ​പ​ക ആ​ക്ഷേ​പം. വ്യാ​പാ​രി​ക​ളെ​യും പ​രി​ശോ​ധ​ന​ക​ളു​ടെ പേ​രി​ൽ പോ​ലീ​സും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രും അ​ട​ക്ക​മു​ള്ള​വ​ർ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​യും പ​രാ​തി​ക​ളു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ ക​ടു​പ്പി​ച്ച​ത്. രാ​വി​ലെ എ​ട്ടു​മു​ത​ലാ​ണ് പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലെ​ല്ലാം ബാ​രി​ക്കേ​ഡു​ക​ൾ നി​ര​ത്തി​വ​ച്ച് വ്യാ​പ​ക പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ച​ത്. ര​ണ്ടു​ദി​വ​സം ഇ​തു​പോ​ലെ ചെ​ക്കിം​ഗ് ന​ട​ത്തി പ​ര​മാ​വ​ധി പി​ഴ തു​ക ഈ​ടാ​ക്ക​ണ​മെ​ന്നാ​ണ് മു​ക​ളി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശം.

കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ക അ​ല്ല പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് പ​രി​ശോ​ധ​ന​ക​ളി​ൽ തു​ട​ക്ക​ത്തി​ലേ വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​മാ​യും ഹെ​ൽ​മെ​റ്റ് പ​രി​ധോ​ന​യാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ ഓ​ടി​ച്ച​വ​രെ​യും ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ പു​റ​കി​ൽ ഇ​രു​ന്ന​വ​രെ​യും വ്യാ​പ​ക​മാ​യി പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കി. പ​ല​ർ​ക്കും പി​ഴ അ​ടി​ച്ചു​കൊ​ടു​ത്ത​ത് മാ​സ്ക് കൃ​ത്യ​മാ​യി ധ​രി​ച്ചി​ല്ല എ​ന്ന​തി​ന്‍റെ പേ​രി​ൽ.

ആ​രെ​ങ്കി​ലും ഇ​ത് ചോ​ദ്യം ചെ​യ്താ​ൽ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി എ​ന്ന വ​കു​പ്പ് അ​നു​സ​രി​ച്ച് കേ​സെ​ടു​ക്കു​മെ​ന്ന ഭീ​ഷ​ണി വ​രെ ഉ​ണ്ടാ​യി.

കാ​റു​ക​ളി​ൽ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​വ​രെ​യും പി​ടി​കൂ​ടി ഇ​ത്ത​ര​ത്തി​ൽ പി​ഴ ഈ​ടാ​ക്കി. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​രെ​യും മാ​സ്കു​ക​ൾ കൃ​ത്യ​മാ​യി ധ​രി​ക്കാ​ത്ത​വ​രെ​യും പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. പ​ക്ഷേ അ​ത് ഉ​ണ്ടാ​യി​ല്ല. എ​ന്നാ​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​വ​ർ പ​ല​യി​ട​ത്തും പി​ഴ​യൊ​ടു​ക്കാ​നാ​യി കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു. ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കാ​നു​ള്ള പ​രി​ശോ​ധ​ന അ​തു​കൊ​ണ്ടു​ത​ന്നെ പ​ല​യി​ട​ത്തും വി​പ​രീ​ത​ഫ​ലം ഉ​ണ്ടാ​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ദേ​ശീ​യ​പാ​ത​യി​ൽ ജി​ല്ല​യു​ടെ അ​തി​ർ​ത്തി​ക​ളാ​യ പാ​രി​പ്പ​ള്ളി മു​ത​ൽ ഓ​ച്ചി​റ വ​രെ സ​മാ​ന​മാ​യ പ​രി​ശോ​ധ​ന​ക​ൾ അ​ര​ങ്ങേ​റി. പ​ല​യി​ട​ത്തും ത​ർ​ക്ക​ങ്ങ​ളും എ​തി​ർ​പ്പു​ക​ളും ഉ​ണ്ടാ​യി. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം പ​രി​ശോ​ധ​ന​ക​ൾ‌​ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ പോ​സ്റ്റു​ക​ളും നി​റ​ഞ്ഞു. ചാ​ത്ത​ന്നൂ​ർ തി​രു​മു​ക്കി​ലെ​യും പ​ര​വൂ​ർ ജം​ഗ്ഷ​നി​ലെ​യും പ​രി​ശോ​ധ​ന​ക​ൾ​ക്ക് എ​തി​രേ​യാ​ണ് കാ​ര്യ​മാ​യ പ​രാ​തി ഉ​യ​ർ​ന്ന​ത്. സ്ത്രീ​ക​ളോ​ട​ക്കം ഉ​ദ്യോ​ഗ​സ്ഥ​ർ മോ​ശം ഭാ​ഷ​യി​ൽ സം​സാ​രി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.

എ​ല്ലാ ക​ട​ക​ളി​ലും കൈ​ക​ഴു​ൽ സം​വി​ധാ​ന​വും സാ​നി​റ്റൈ​സ​റും സ​ന്ദ​ർ​ശ​ക ര​ജി​സ്റ്റ​റും നി​ർ‌​ബ​ന്ധ​മാ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചെ​റി​യ ക​ട​ക​ളി​ൽ ആ​ൾ​ക്കാ​രെ അ​ക​ത്തു​ക​യ​റ്റാ​തെ​യാ​ണ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ഇ​ത്ത​രം ക​ട​ക​ളി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം കു​റ​ഞ്ഞു എ​ന്ന പേ​രി​ലാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്ന​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും പി​ഴ ഈ​ടാ​ക്കു​ന്ന​തും. ഇ​ത്ത​രം ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നാ​ൽ ക​ട​ക​ൾ അ​ട​ച്ചി​ടേ​ണ്ട കാ​ര്യം ആ​ലോ​ചി​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മാ​ർ​ക്ക​റ്റു​ക​ളി​ലും ഹാ​ർ​ബ​റു​ക​ളി​ലും അ​ട​ക്കം ഇ​പ്പോ​ഴും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്. ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രെ നി​ർ​ത്തി​ക്കൊ​ണ്ട് പോ​ക​രു​തെ​ന്ന് നി​ർ​ദേ​ശം ഉ​ണ്ടെ​ങ്കി​ലും അ​തും ലം​ഘി​ക്ക​പ്പെ​ടു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. ഇ​വ​യൊ​ന്നും പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കാ​ൻ പോ​ലീ​സും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രും വ​ലി​യ താ​ത്പ​ര്യം കാ​ണി​ക്കു​ന്ന​മി​ല്ല.

കൊ​ല്ലം ബീ​ച്ച് റോ​ഡി​ൽ ത​ട്ടു​ക​ട​ക​ൾ‌​ക്ക് മു​ന്നി​ൽ ചാ​യ കു​ടി​ച്ച് നി​ന്ന​വ​രി​ൽ നി​ന്നു​പോ​ലും മാ​സ്ക് മാ​റ്റി​വ​ച്ചു എ​ന്ന കാ​ര​ണ​ത്താ​ൽ പി​ഴ ഈ​ടാ​ക്കി​യ സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി. പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന പോ​ലീ​സു​കാ​രി​ൽ പു​റ​കി​ൽ‌ ഇ​രി​ക്കു​ന്ന​വ​രി​ൽ പ​ല​രും ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​റു​മി​ല്ല. ടാ​ർ​ജ​റ്റ് തു​ക തി​ക​യ്ക്കാ​നാ​യി മാ​ത്രം ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ ഫ​ല​ത്തി​ൽ ഒ​രു പ്ര​യോ​ജ​ന​വും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.