നി​യ​മ ലം​ഘ​നം: റൂ​റ​ലി​ൽ 484 കേ​സു​ക​ൾ
Tuesday, April 20, 2021 10:36 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 484 പേ​ർ​ക്കെ​തി​രെ റൂ​റ​ൽ ജി​ല്ല​യി​ൽ ഇ​ന്ന​ലെ പോ​ലീ​സ് കേ​സെ​ടു​ത്തു.10190 പേ​രെ താ​ക്കീ​തു ന​ൽ​കി വി​ട്ട​യ​ക്കു​ക​യു​മു​ണ്ടാ​യി.
റൂ​റ​ൽ ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ​ല്ലാം ഇ​ന്ന​ലെ​യും വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു. വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ബാ​ങ്കു​ക​ളി​ലും പ​ണ​മി​ട​പാ​ടു സ്ഥാ​പ​ന​ങ്ങ​ളി​ലും സ​മാ​ന്ത​ര- സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ബ​സു​ക​ളി​ലും മ​റ്റു യാ​ത്രാ വാ​ഹ​ന​ങ്ങ​ളി​ലും ബ​സ് സ്റ്റാ​ന്‍റു​ക​ളി​ലു​മെ​ല്ലാം പോ​ലീ​സി​ന്‍റെ സാ​ന്നി​ദ്ധ്യ​മു​ണ്ടാ​യി.
രോ​ഗ​ത്തി​ന്‍റെ തീ​വ്ര വ്യാ​പ​ന​മു​ണ്ടാ​യി​ട്ടും പ​ല ത​വ​ണ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​ട്ടും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഒ​ട്ട​ന​വ​ധി പേ​രാ​ണ് പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​ട​പ​ഴ​കി വ​രു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. രോ​ഗം കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്ന മേ​ഖ​ല​ക​ളി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത യാ​ത്രാ വാ​ഹ​ന​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന​തും പ​രി​ഗ​ണ​ന​യി​ലാ​ണ്. റൂ​റ​ൽ ജി​ല്ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി.​ര​വി അ​റി​യി​ച്ചു.