ക​രു​ത​ലി​ന് ക​രു​ത്തേ​കാൻ പ്ര​ച​ാര​ണ വ​ണ്ടി​യും
Wednesday, April 21, 2021 11:01 PM IST
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ക​രു​ത്തേ​കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്ര​ച​ര​ണ വ​ണ്ടി നി​ര​ത്തു​ക​ളി​ലേ​ക്ക്. കോ​വി​ഡി​ന്‍റെ ര​ണ്ടാം​വ​ര​വി​നെ ചെ​റു​ക്കാ​ന്‍ വേ​റി​ട്ട ബോ​ധ​വ​ത്ക​ര​ണ മാ​തൃ​ക തീ​ര്‍​ക്കു​ക​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മൊ​ബൈ​ല്‍ ടീം.
​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ന്ന മൊ​ബൈ​ല്‍ ടീം ​ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ക​ള്‍​ക്കു ശേ​ഷം വീ​ടു​ക​ളി​ല്‍ നി​ന്നും സ്വാ​ബു​ക​ള്‍ പ​രി​ശോ​ധ​ന​ക്കെ​ടു​ക്കും. ആ​ല​പ്പാ​ട്, അ​ഴീ​ക്ക​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ര്‍​ഡ് ത​ല​ത്തി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ആ​ദ്യ യാ​ത്ര​യി​ല്‍​ത്ത​ന്നെ 258 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി. കോ​വി​ഡ് പ്ര​തി​രോ​ധ-​നി​യ​ന്ത്ര​ണ സ​ന്ദേ​ശ​ങ്ങ​ളും വാ​ഹ​ന​ത്തി​ല്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
ഒ​ട്ട​ന​വ​ധി പേ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ നി​ന്ന് അ​ക​ന്നു നി​ല്‍​ക്കു​ക​യും മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി എ​ത്തി​ച്ചേ​രു​ന്ന​തി​ന് പ്ര​യാ​സം നേ​രി​ടു​ന്ന​തി​നാ​ലു​മാ​ണ് ഇ​തി​ന് രൂ​പം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
പ​രി​മി​തി​ക​ള്‍​ക്കു​ള്ളി​ലും പ​ര​മാ​വ​ധി കോ​വി​ഡ് നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന് ഇ​ത് സ​ഹാ​യ​ക​മാ​ണെ​ന്നും പ്രാ​ദേ​ശി​ക വൈ​വി​ധ്യം ക​ണ​ക്കി​ലെ​ടു​ത്ത് വ്യ​ത്യ​സ്ത ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ജി​ല്ല​യി​ലു​ട​നീ​ളം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. ശ്രീ​ല​ത പ​റ​ഞ്ഞു.