മെ​ഗാ ടെ​സ്റ്റ് ഡ്രൈ​വ്: പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇന്ന് ഇ​ര​ട്ടി പ​രി​ശോ​ധ​ന
Wednesday, April 21, 2021 11:01 PM IST
കൊല്ലം: ആ​രോ​ഗ്യ വ​കു​പ്പ് ജി​ല്ല​യി​ല്‍ ന​ട​ത്തു​ന്ന മെ​ഗാ ടെ​സ്റ്റ് ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ന് ഇ​ര​ട്ടി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ചു​വ​ടെ.
പാ​രി​പ്പ​ള്ളി, ത​ഴ​വ എ​ന്നി​വി​ട​ങ്ങ​ളി​ലെ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും മ​യ്യ​നാ​ട്, മൈ​നാ​ഗ​പ്പ​ള്ളി, തൃ​ക്ക​ട​വൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ര്യ​ങ്കാ​വ്, അ​ഴീ​ക്ക​ല്‍, ചാ​ത്ത​ന്നൂ​ര്‍, ഇ​ള​മ്പ​ള്ളൂ​ര്‍, എ​ഴു​കോ​ണ്‍, എ​ഴു​കോ​ണ്‍ പ​വി​ത്രേ​ശ്വ​രം, ഇ​ട്ടി​വ, കൊ​റ്റ​ങ്ക​ര, കു​ന്ന​ത്തൂ​ര്‍, മേ​ലി​ല, നെ​ടു​വ​ത്തൂ​ര്‍, പ​ട്ടാ​ഴി, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, ശൂ​ര​നാ​ട് സൗ​ത്ത്, തൊ​ടി​യൂ​ര്‍, ഉ​മ്മ​ന്നൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ലും ക​രു​നാ​ഗ​പ്പ​ള്ളി, മു​ണ്ട​യ്ക്ക​ല്‍ ഉ​ളി​യ​ക്കോ​വി​ല്‍, വാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ര്‍​ബ​ന്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും.

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്ക് കോ​വി​ഡ്: സ്റ്റേ​ഡി​യ​ത്തി​ല്‍ വ​ന്ന​വ​ര്‍
നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​ക​ണം

കൊല്ലം:‍ 20 ന് ​കൊ​ല്ലം ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ന്ന് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ എ​ത്തി​യ​വ​രും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രും ക​ര്‍​ശ​ന ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്ക​ണം. ഇ​വ​ര്‍​ക്ക് 25 ന് ​സ്ര​വ പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ല്ലം ടി.​എം. വ​ര്‍​ഗീ​സ് ഹാ​ളി​ല്‍ പ്ര​ത്യേ​ക ക്യാ​മ്പ് ന​ട​ത്തു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.