അശാസ്ത്രീയ ബാങ്കിംഗ് നയം തിരുത്തണം: ബെഫി
Wednesday, April 21, 2021 11:47 PM IST
കൊ​ല്ലം: ജീ​വ​ന​ക്കാ​രെ ആ​ത്മ​ഹ​ത്യ​യി​ലേ​യ്ക്ക് ന​യി​ക്കു​ന്ന അ​ശാ​സ്ത്രീ​യ ബാ​ങ്കിം​ഗ് ന​യം തി​രു​ത്ത​ണ​മെ​ന്ന് ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഒ​ഫ് ഇ​ന്ത്യ-​ബെ​ഫി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​പ്പോ​ഴ​ത്തെ പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ ഫ​ല​മാ​യി ബാ​ങ്ക് ശാ​ഖ​ക​ളി​ൽ ജീ​വ​ന​ക്കാ​ർ ക​ടു​ത്ത സ​മ്മ​ർ​ദ​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. മി​ക്ക​യി​ട​ത്തും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ല. പ​ല ശാ​ഖ​ക​ളി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മി​ല്ല. ഇ​തു​കൂ​ടാ​തെ യു​ക്തി​സ​ഹ​മ​ല്ലാ​ത്ത ടാ​ർ​ജ​റ്റു​ക​ളും മു​ക​ൾ​ത്ത​ട്ടി​ൽ നി​ന്നു​ള്ള ഇ​ട​പെ​ട​ലു​ക​ളും ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലും ജീ​വ​ന​ക്കാ​രു​ടെ ആ​ത്മ​ധൈ​ര്യ​ത്തെ ചോ​ർ​ത്തു​ന്ന​താ​യും നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ജ​ൻ ധ​ൻ യോ​ജ​ന, പ്ര​ധാ​ന​മ​ന്ത്രി സു​ര​ക്ഷാ ബീ​മാ യോ​ജ​ന, പ്ര​ധാ​ന​മ​ന്ത്രി ജീ​വ​ൻ ജ്യോ​തി ബീ​മാ​യോ​ജ​ന, അ​ട​ൽ പെ​ൻ​ഷ​ൻ യോ​ജ​ന, ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ്, മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ്, മ്യൂ​ച്ച​ൽ പ​ണ്ട്, ഫാ​സ്റ്റ് ടാ​ഗ് എ​ന്നി​ങ്ങ​നെ ബാ​ങ്കിം​ഗു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളാ​യി ബാ​ങ്ക് ശാ​ഖ​ക​ൾ മാ​റു​ക​യാ​ണ്.
ഇ​തി​ന് പു​റ​മേ​യാ​ണ് ബാ​ങ്കിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ടാ​ർ​ജ​റ്റു​ക​ൾ. നി​ക്ഷേ​പം, വാ​യ്പ, നി​ഷ്ക്രി​യ ആ​സ്തി, റി​ക്ക​വ​റി തു​ട​ങ്ങി​യ​വ​യ്ക്കെ​ല്ലാം പ്ര​ത്യേ​ക ല​ക്ഷ്യ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ നി​റ​വേ​റ്റി​യി​ല്ലെ​ങ്കി​ൽ ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​മാ​യി​രി​ക്കും മാ​നേ​ജ​ർ​മാ​രും ജീ​വ​ന​ക്കാ​രും നേ​രി​ടേ​ണ്ടി വ​രി​ക.
കാ​ന​റാ ബാ​ങ്ക് തൊ​ക്കി​ല​ങ്ങാ​ടി ശാ​ഖ​യി​ലെ വ​നി​താ മാ​നേ​ജ​ർ ഓ​ഫീ​സി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ഉ​ണ്ടാ​യ സാ​ഹ​ച​ര്യം ഗൗ​ര​വ​പൂ​ർ​വം ച​ർ​ച്ച​ചെ​യ്യ​പ്പെ​ട​ണം. ബാ​ങ്കിം​ഗ് ഇ​ത​ര ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന നി​ർ​ത്ത​ലാ​ക്കി മേ​ഖ​ല​യെ ബാ​ങ്കിം​ഗ് ബി​സി​ന​സി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നു​ള്ള ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി.​സ​തീ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി.​വേ​ണു​ഗോ​പാ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​പ്ര​മീ​ൽ കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.