അ​ഞ്ച​ലി​ൽ മൊ​ബൈ​ല്‍ മെ​ഡി​ക്ക​ല്‍ ടീം ​രൂ​പീ​ക​രി​ക്കും
Tuesday, May 11, 2021 11:38 PM IST
അ​ഞ്ച​ല്‍ : കോ​വി​ഡ്‌ വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ അ​ഞ്ച​ലി​ല്‍ പ​ഞ്ചാ​യ​ത്ത് ത​ല ജാ​ഗ്ര​ത സ​മി​തി യോ​ഗം ചൊ​വാ​ഴ്ച ചേ​ര്‍​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് ബൈ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ജാ​ഗ്ര​താ സ​മി​തി യോ​ഗ​ത്തി​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സൈ​ജു നാ​ഥ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷെ​മീ​ർ, ജോ​യി​ന്‍റ് ബി ​ഡി ഒ ​മു​ര​ളി​ധ​ര​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​നി ബാ​ബു, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ ച​ന്ദ്ര​ബാ​ബു, തോ​യി​ത്ത​ല മോ​ഹ​ന​ൻ, ബി​ന്ദു​തി​ല​ക​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ്‌ ത​ല ജാ​ഗ്ര​ത സ​മി​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം കൂ​ട​ത​ല്‍ ഊ​ര്‍​ജി​ത​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നാ​യി.

നി​ല​വി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ കൂ​ടാ​തെ ഒ​രു മൊ​ബൈ​യി​ൽ മെ​ഡി​ക്ക​ൽ ടീം ​രൂ​പീ​ക​രി​ക്കാ​ൻ ജാ​ഗ്ര​താ സ​മി​തി​യി​ല്‍ തീ​രു​മാ​ന​മാ​യി. ഒ​പ്പം ത​ന്നെ പ​ഞ്ചാ​യ​ത്തി​ലെ സ​ബ് സെ​ന്‍റ​റു​ക​ൾ​ക്കാ​യി നൂ​റ് പ​ൾ​സോ​ക്സീ​മീ​റ്റ​ർ വാ​ങ്ങു​ന്ന​തി​നും കോ​വി​ഡ് ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ കി​റ്റ് ന​ൽ​കു​വാ​നും, പ​ഞ്ചാ​യ​ത്തി​ലെ ആ​ബു​ല​ൻ​സ് ഡൈ​വ​ർ​മാ​ർ​ക്കും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പി ​പി ഇ ​കി​റ്റ് ന​ൽ​കു​വാ​നും ജാ​ഗ്ര​ത സ​മി​തി​ല്‍ തി​രു​മാ​നി​ച്ചു.

അ​തേ​സ​മ​യം ത​ന്നെ ലോ​ക്ക് ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്നും അ​ഞ്ച​ല്‍ മേ​ഖ​ല​യി​ല്‍ വ​ലി​യ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ന്ന​ത്. വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ച്ചു​ള്ള പ​രി​ശോ​ധ​ന​യാ​ണ് തു​ട​രു​ന്ന​ത്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ നി​ര​വ​ധി​പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. ഉ​ച്ച​യോ​ടെ അ​ഞ്ച​ല്‍ പ​ട്ട​ണം വി​ജ​ന​മാ​യി മാ​റി. മു​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഓ​രോ ദി​വ​സം ക​ഴി​യും​തോ​റും ജ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.