ആ​ഷ​റി​നെ ജ​ന്മ​നാ​ട് ആ​ദ​രി​ക്കു​ന്നു
Friday, June 11, 2021 10:09 PM IST
കൊ​ട്ടാ​ര​ക്ക​ര: റി​ങ്ടോ​ണു​ക​ളി​ലൂ​ടെ ഏ​ഷ്യാ, ഇ​ൻ​ഡ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡു​ക​ളി​ൽ ഇ​ടം നേ​ടി​യ കൊ​ട്ടാ​ര​ക്ക​ര ക​രി​ക്കം സ്വ​ദേ​ശി നാ​ലു വ​യ​സു​കാ​ര​ൻ ആ​ഷ​ർ നി​തി​ൻ​ജി​യോ തോ​മ​സ് കു​രാ​ക്കാ​ര​നെ ജ​ന്മ​നാ​ട് നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് ആ​ദ​രി​ക്കും.
യു​ണൈ​റ്റ​ഡ് റി​ലീ​ജി​യ​ൻ​സ് ഇ​ൻ​ഷ്യേ​റ്റീ​വ് വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് സൂം ​ഫ്ലാ​റ്റ്ഫോ​മി​ലാ​ണ് ച​ട​ങ്ങ് ന​ട​ത്തു​ന്ന​ത്. യു​ആ​ർ​ഐ ഏ​ഷ്യാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ഏ​ബ്ര​ഹാം ക​രി​ക്കം ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​ഒ. രാ​ജു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
35 മൊ​ബൈ​ൽ ബ്രാ​ൻ​ഡു​ക​ളു​ടെ ഔ​ദ്യോ​ഗി​ക റി​ങ്ടോ​ണു​ക​ൾ 123 സെ​ക്ക​ൻ​ഡു​കൊ​ണ്ട് തി​രി​ച്ച​റി​ഞ്ഞാ​ണ് ആ​ഷ​ർ ഈ ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. ക​രി​ക്കം കു​രാ​ക്കാ​ര​ൻ പു​ത്ത​ൻ വീ​ട്ടി​ൽ നി​ഥി​ൻ ജി​യോ​തോ​മ​സി​ന്‍റേ​യും സി​നി​യു​ടെ​യും മ​ക​നാ​ണ് കെ​ജി വി​ദ്യാ​ർ​ഥി​യാ​യ ആ​ഷ​ർ. മീ​റ്റിം​ഗ് സൂം ​ഐ​ഡി: 84130699577 പാ​സ് വേ​ഡ്: 445562